വയനാട്ടിലെ ദുരിതാശ്വാസ ക്യാന്പിൽ മുഖ്യമന്ത്രി എത്തി
Saturday, August 11, 2018 11:15 AM IST
വയനാട്: മഴക്കെടുതി മൂലം ദുരിതത്തിലായ വയനാട്ടിലെ പ്രദേശങ്ങൾ മുഖ്യമന്ത്രി സന്ദർശിച്ചു തുടങ്ങി. ബത്തേരിയിൽ ഹെലികോപ്റ്ററിൽ എത്തിയ മുഖ്യമന്ത്രി മുണ്ടേരിയിലെ ദുരിതാശ്വാസ ക്യാന്പിലാണ് ആദ്യം എത്തിയത്. ഇവിടെ ആയിരത്തോളം ആളുകളുണ്ട്. ക്യാന്പിലെത്തിയ മുഖ്യമന്ത്രി ജനങ്ങളുടെ ആവശ്യങ്ങൾ കേട്ട ശേഷം എല്ലാ സഹായവും വാഗ്ദാനം ചെയ്താണ് മടങ്ങിയത്.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരൻ, എം.ഐ.ഷാനവാസ് എംപി തുടങ്ങിയവർക്ക് പുറമേ ഉന്നത ഉദ്യോഗസ്ഥരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. മുണ്ടേരിയിലെ സന്ദർശനത്തിന് ശേഷം മുഖ്യമന്ത്രി വയനാട് കളക്ട്രേറ്റിലേക്ക് പോയി. ഇവിടെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ അവലോകന യോഗം ചേരുന്നുണ്ട്. ജില്ലയിലെ മുഴുവൻ ഉന്നത ഉദ്യോഗസ്ഥരോടും കളക്ട്രേറ്റിലെത്താൻ നിർദ്ദേശിച്ചിട്ടുണ്ട്.

അവലോകന യോഗത്തിൽ ജില്ലയിലുണ്ടായ നാശനഷ്ടങ്ങളുടെ ഏകദേശ ചിത്രം പരിശോധിക്കും. തുടർന്നായിരിക്കും മറ്റ് സഹായങ്ങളുടെ കാര്യങ്ങൾ പരിഗണിക്കുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.