ലോക്സഭ ഇന്നും തടസപ്പെട്ടു
Tuesday, March 20, 2018 12:42 PM IST
ന്യൂഡൽഹി: അണ്ണാ ഡിഎംകെ അംഗങ്ങളുടെ ബഹളത്തെ തുടർന്ന് ലോക്സഭാ നടപടികൾ ഇന്നും തടസപ്പെട്ടു. രാവിലെ സഭ തുടങ്ങിയപ്പോൾ മുതൽ അണ്ണാ ഡിഎംകെ അംഗങ്ങൾ ബഹളം തുടങ്ങി.

സർക്കാരിനെതിരേ ടിഡിപി-വൈഎസ്ആർ കോണ്‍ഗ്രസ് എന്നീ കക്ഷികൾ നൽകിയ അവിശ്വാസപ്രമേയ നോട്ടീസിനെക്കുറിച്ച് സ്പീക്കർ ഇന്നും പരാമർശിച്ചു. ബഹളം നിർത്തി അംഗങ്ങൾ സീറ്റിലിരിക്കാതെ അവിശ്വാസപ്രമേയത്തിന്മേൽ വോട്ടെടുപ്പ് നടത്താൻ പറ്റില്ലെന്ന് സ്പീക്കർ നിലപാടെടുത്തു.

ഒരുഘട്ടത്തിൽ സഭ ഉച്ചയ്ക്ക് 12 വരെ നിർത്തിവച്ചിരുന്നു. എന്നാൽ നടപടികൾ 12ന് വീണ്ടും ആരംഭിച്ചപ്പോഴും ബഹളം തുടർന്നതിനെ തുടർന്ന് സ്പീക്കർ ഇന്നത്തേക്ക് സഭ പിരിയുന്നതായി അറിയിക്കുകയായിരുന്നു.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.