നഴ്സുമാരുടെ സമരം ഒത്തുതീര്‍ക്കണം: അച്യുതാനന്ദന്‍
Wednesday, November 14, 2012 3:15 PM IST
തിരുവനന്തപുരം: തൃശൂരിലും കണ്ണൂരിലും സ്വകാര്യ ആശുപത്രി നഴ്സുമാര്‍ നടത്തിവരുന്ന സമരം ഒത്തുതീര്‍ക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നു പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. നിശ്ചിത മിനിമം വേതനമെങ്കിലും നല്കാന്‍ തയാറാകുന്നില്ലെങ്കില്‍ മാനേജുമെന്റുകള്‍ക്കെതിരേ നടപടിയെടുക്കുമെന്നു കര്‍ശനമായി പറയാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ല. സ്വകാര്യ ആശുപത്രി നഴ്സുമാരുടെ സേവന-വേതന വ്യവസ്ഥകള്‍ പുതുക്കുന്നതിനു ബലരാമന്‍ കമ്മിറ്റി നല്കിയ ശിപാര്‍ശ നടപ്പാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും വിഎസ് ആവശ്യപ്പെട്ടു.