മോസ്കോയില്‍ വിമാനം തകര്‍ന്നുവീണു നാലു മരണം
Saturday, December 29, 2012 3:42 PM IST
മോസ്കോ: റഷ്യന്‍ തലസ്ഥാനമായ മോസ്കോയില്‍ വിമാനം റണ്‍വേയില്‍നിന്നു തെന്നിമാറി റോഡിലേക്കു തകര്‍ന്നുവീണു നാലുപേര്‍ മരിച്ചു. പരിക്കേറ്റ മൂന്നുപേരുടെ നില ഗുരുതരമാണ്. നഗരത്തിലെ വ്നുകോവോ രാജ്യാന്തര വിമാനത്താവളത്തില്‍ ശനിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ചെക്ക് റിപ്പബ്ളിക്കില്‍നിന്നു വരികയായിരുന്ന തുപ്പലേവ്-204 വിമാനമാണു തകര്‍ന്നുവീണത്. എട്ടു യാത്രക്കാരും നാലു ജീവനക്കാരുമാണു വിമാനത്തിലുണ്ടായിരുന്നത്. വിവിധ ഭാഗങ്ങളായി തകര്‍ന്ന വിമാനം അപ്പാടെ കത്തിനശിച്ചു. സംഭവത്തേക്കുറിച്ചു വ്യോമയാനമന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.