ബുഷ് സീനിയറിന്റെ ആരോഗ്യ നിലയില്‍ പുരോഗതി
Saturday, December 29, 2012 10:38 PM IST
ന്യൂയോര്‍ക്ക്: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് എച്ച്.ഡബ്ള്യു.ബുഷിന്റെ ആരോഗ്യ നിലയില്‍ പുരോഗതി. ഇതേത്തുടര്‍ന്ന് ബുഷ് സീനിയറിനെ തീവ്ര പരിചരണ വിഭാഗ(ഐസിയു)ത്തില്‍ നിന്ന് മാറ്റി. ബുഷിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് അദ്ദേഹത്തിന്റെ വക്താവ് അറിയിച്ചു. കഴിഞ്ഞ ഒരാഴ്ചയായി ബുഷ് ഐസിയുവിലായിരുന്നു. ഹൂസ്റണിലെ മെതേഡിസ്റ് ആശുപത്രിയിലാണ് 88കാരനായ ബുഷ് സീനിയറിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. ശ്വാസനാളരോഗത്തെത്തുടര്‍ന്ന് നവംബര്‍ 23നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.