ലഡാക്കില്‍ ഏറ്റവും വലിയ സൌരോര്‍ജ ടെലിസ്കോപ്പ്
Saturday, January 5, 2013 4:11 PM IST
കോല്‍ക്കത്ത: സൌരോര്‍ജംകൊണ്ട് പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ടെലിസ്കോപ്പ് ലഡാക്കിലെ നിയന്ത്രണരേഖയ്ക്കു സമീപം മഞ്ഞുമലയില്‍ സ്ഥാപിക്കും. സൂര്യനിലെ അന്തരീക്ഷം, സൂര്യ കളങ്കം, അതിന്റെ നാശം, റേഡിയോ ആക്ടിവിറ്റിയുടെ വ്യാപ്തി എന്നിവയെക്കുറിച്ചു പഠിക്കാന്‍ 300 കോടി രൂപ ചെലവിലാണു രണ്ടു മീറ്റര്‍ അപേര്‍ച്ചര്‍ വലിപ്പമുള്ള ടെലിസ്കോപ്പ് സ്ഥാപിക്കുന്നത്. 2017ല്‍ പദ്ധതി പൂര്‍ത്തിയാകും.

ലോകത്തിലെ ഏറ്റവും വലിയ ടെലിസ്കോപ്പ് അരിസോണയിലെ കിറ്റ്പീക് നാഷണല്‍ ഒബ്സര്‍വേറ്ററിലാണുള്ളത്. എന്നാല്‍, അമേരിക്കയിലെ ഹവായിയില്‍ സ്ഥാപിക്കുന്ന നാലു മീറ്റര്‍ അപേര്‍ച്ചര്‍ വലുപ്പമുള്ള ടെലിസ്കോപ്പ് 2020ല്‍ കമ്മീഷന്‍ ചെയ്താല്‍ ഏറ്റവും വലുത് എന്ന വിശേഷണം ഈ ടെലിസ്കോപ്പ് സ്വന്തമാക്കും.