ഡീസല്‍ വില ലിറ്ററിന് ഓരോ മാസവും 40 മുതല്‍ 50 പൈസ വരെ ഉയരുമെന്ന് മന്ത്രി
Friday, February 1, 2013 9:54 AM IST
ന്യൂഡല്‍ഹി: ഡീസല്‍ വില ലിറ്ററിന് ഓരോ മാസവും 40 മുതല്‍ 50 പൈസ വരെ ഉയരുമെന്ന് പെട്രോളിയം മന്ത്രി എം. വീരപ്പമൊയ്ലി വ്യക്തമാക്കി. എണ്ണകമ്പനികള്‍ ഡീസല്‍ വില്‍പനയിലെ നഷ്ടം നികത്തുന്നതു വരെ ഇത്തരത്തില്‍ വില ഉയരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഡീസല്‍ വില നിയന്ത്രണാധികാരം എണ്ണകമ്പനികള്‍ക്ക് നല്‍കാന്‍ കഴിഞ്ഞ 17 ന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. നിലവില്‍ ലിറ്ററിന് 10.80 രൂപ നഷ്ടത്തിലാണ് ഡീസല്‍ വില്‍ക്കുന്നതെന്നാണ് എണ്ണകമ്പനികള്‍ അവകാശപ്പെടുന്നത്. വില ഉയര്‍ത്തുന്നത് ഇനി ഒരു ഉത്തരവുണ്ടാകുന്നതു വരെ തുടരുമെന്നും മന്ത്രി അറിയിച്ചു.