പടക്കം കയറ്റിയ വാഹനം പൊട്ടിത്തെറിച്ച് ചൈനയില്‍ മേല്‍പ്പാലം തകര്‍ന്നു
Friday, February 1, 2013 5:20 PM IST
ബെയ്ജിംഗ്: പടക്കവുമായി പോകുകയായിരുന്ന ട്രക്ക് പൊട്ടിത്തെറിച്ച് മേല്‍പ്പാലം തകര്‍ന്ന് മധ്യ ചൈനയിലെ ഹെനാന്‍ പ്രവിശ്യയില്‍ ഒമ്പതു പേര്‍ മരിച്ചു. അതിവേഗ പാതയില്‍ നിലത്തുനിന്ന് 30 മീറ്റര്‍ ഉയരത്തില്‍ സ്ഥാപിച്ചിരുന്ന പാലത്തിന്റെ 80 മീറ്റര്‍ നീളമുള്ള ഭാഗം സ്ഫോടനത്തില്‍ തകര്‍ന്നു വീണു. 13 പേര്‍ക്കു പരിക്കേറ്റതിനു പുറമേ 30 വാഹനങ്ങളും തകര്‍ന്നു. 26 പേര്‍ മരിച്ചെന്നായിരുന്നു പ്രാഥമിക റിപ്പോര്‍ട്ട്. ഫെബ്രുവരി പത്തിന് ആരംഭിക്കുന്ന ചൈനീസ് പുതുവര്‍ഷാഘോഷങ്ങള്‍ക്കുള്ള പടക്കങ്ങളാണ് ട്രക്കില്‍ ഉണ്ടായിരുന്നത്.