പരിസ്ഥിതി സംരക്ഷണം രാഷ്ട്രീയപാര്‍ട്ടികള്‍ ഏറ്റെടുക്കണം: വി.എം സുധീരന്‍
Friday, February 1, 2013 7:14 PM IST
വെങ്കിടങ്ങ്: പരിസ്ഥിതി സംരക്ഷണം രാഷ്ട്രീയപാര്‍ട്ടികള്‍ മുഖ്യ അജണ്ടകളിലൊന്നായി ഏറ്റെടുക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വി.എം. സുധീരന്‍ പറഞ്ഞു.

മുസ്ളിം ലീഗ് മുന്‍ ജില്ലാ പ്രസിഡന്റായിരുന്ന എസ്.എം. സൈനുന്‍ ആബുദീന്‍ തങ്ങളുടെ അനുസ്മരണ സമ്മേളനം വെങ്കിടങ്ങളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യക്തികളെ തമ്മില്‍ സ്നേഹത്തിന്റെ പട്ടുറുമാല്‍ ക്ൊണ്ട് ഒന്നിപ്പിക്കുവാന്‍ സൈനുന്‍ ആബുദീന്‍ തങ്ങള്‍ക്ക് കഴിഞ്ഞിരുന്നു. പദവികള്‍ക്കും അംഗീകാരങ്ങള്‍ക്കും പുറകെ പോകാത്ത മാതൃകാ വ്യക്തിത്വവുമായിരുന്നു സൈനുന്‍ ആബുദീന്‍ തങ്ങളെന്നും വി.എം.സുധീകരന്‍ കൂട്ടിച്ചേര്‍ത്തു.