1962ലെ യുദ്ധത്തെ അടഞ്ഞ അധ്യായമാക്കി മാറ്റണമെന്ന് ചൈന
Friday, February 1, 2013 9:15 PM IST
ബെയ്ജിംഗ്: 1962ല്‍ ഇന്ത്യയും ചൈനയും തമ്മില്‍ നടന്ന യുദ്ധത്തെ അടഞ്ഞ അധ്യായമാക്കി മാറ്റണമെന്ന് ചൈന. വാര്‍ഷിക പ്രതിരോധ ചര്‍ച്ചയുടെ മൂന്നാം ഘട്ടത്തിന്റെ ഭാഗമായി ചൈന സന്ദര്‍ശിച്ച ഇന്ത്യന്‍ പ്രതിരോധ സംഘത്തെ ചൈന അറിയിച്ചതാണ് ഇക്കാര്യം. ഇരുരാജ്യങ്ങളും തമ്മില്‍ സമാധാനക്കരാര്‍ രൂപീകരിക്കാന്‍ ശ്രമിക്കും. 1962ലെ യുദ്ധം ദൌര്‍ഭാഗ്യകരമായിപ്പോയെന്നും ചൈന പറഞ്ഞു. ഇന്ത്യന്‍ സംഘത്തെ പ്രതിരോധ സെക്രട്ടറി ശശികാന്ത് ശര്‍മയാണ് നയിച്ചത്.