ദീ​ർ​ഘ​ദൂ​ര യാ​ത്രാ ട്രെ​യി​നു​ക​ളു​ടെ വേ​ഗ​ത വ​ർ​ധി​പ്പി​ക്കാ​നൊ​രു​ങ്ങി റെ​യി​ൽ​വേ
Friday, October 20, 2017 11:09 AM IST
ന്യൂ​ഡ​ൽ​ഹി: 500 ദീ​ർ​ഘ​ദൂ​ര യാ​ത്രാ ട്രെ​യി​നു​ക​ളു​ടെ വേ​ഗ​ത വ​ർ​ധി​പ്പി​ക്കാ​ൻ റെ​യി​ൽ​വേ ഒ​രു​ങ്ങു​ന്നു. റെ​യി​ൽ​വേ മ​ന്ത്രി പി​യൂ​ഷ് ഗോ​യ​ലി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് പു​തി​യ പ​ദ്ധ​തി.

500 കി​ലോ​മീ​റ്റ​റി​ല​ധി​കം ദൂ​രം സ​ർ​വീ​സ് ന​ട​ത്തു​ന്ന ട്രെ​യി​നു​ക​ളു​ടെ യാ​ത്രാ​സ​മ​യം വെ​ട്ടി​ക്കു​റ​യ്ക്കാ​നാ​ണു തീ​രു​മാ​ന​മെ​ന്നാ​ണു സൂ​ച​ന. പു​തി​യ സ​മ​യ​ക്ര​മം ന​വം​ബ​റി​ൽ നി​ല​വി​ൽ വ​രും. ഇ​തോ​ടെ ദീ​ർ​ഘ​ദൂ​ര യാ​ത്ര പോ​കു​ന്ന​വ​ർ​ക്ക് 15 മി​നി​റ്റു മു​ത​ൽ ര​ണ്ടു മ​ണി​ക്കൂ​ർ വ​രെ സ​മ​യം ലാ​ഭി​ക്കാ​മെ​ന്നാ​ണു റെ​യി​ൽ​വേ​യു​ടെ ക​ണ​ക്കു​കൂ​ട്ട​ൽ.

ആ​ദ്യ​ഘ​ട്ട​ത്തി​ൽ അ​ൻ​പ​തോ​ളം ട്രെ​യി​നു​ക​ളാ​ണ് ഇ​തി​നാ​യി പ​രി​ഗ​ണി​ക്കു​ക. ഇ​തു​കൂ​ടാ​തെ 50 മെ​യി​ൽ, എ​ക്സ്പ്ര​സ് ട്രെ​യി​നു​ക​ളെ സൂ​പ്പ​ർ ഫാ​സ്റ്റ് വി​ഭാ​ഗ​ത്തി​ലേ​ക്ക് ഉ​യ​ർ​ത്താ​നും ആ​ലോ​ച​ന​യു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.