അജ്മൽ അമീറിന്റെ വീഡിയോയ്ക്ക് താഴെ ദുരനുഭവങ്ങളുടെ നീണ്ട നിരയുമായി പെൺകുട്ടികൾ
Tuesday, October 21, 2025 9:39 AM IST
ലൈംഗിക ആരോപണങ്ങളിൽ വിശദീകരണ പോസ്റ്റുമായെത്തിയ നടൻ അജ്മൽ അമീറിന്റെ വീഡിയോയ്ക്ക് താഴെ വെളിപ്പെടുത്തലുകളുമായി നിരവധി പെൺകുട്ടികൾ. താരത്തിൽ നിന്നും നേരിട്ട ദുരനുഭവം കമന്റായിട്ടാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
അജ്മൽ വീഡിയോ കോൾ ചെയ്തതായും കൂട്ടുകാരികൾക്ക് മോശം മെസജുകൾ അയച്ചതായും ചിലർ കമന്റ് ചെയ്തിട്ടുണ്ട്.സിനിമയിൽ അഭിനയിച്ച സഹതാരങ്ങളോടും അജ്മലിന്റെ ഭാഗത്തുനിന്ന് മോശം അനുഭവമുണ്ടായതായി ആരോപണമുണ്ട്.
അതേസമയം മെസജുകൾ തന്റെ അക്കൗണ്ട് കൈകാര്യം ചെയ്തവർ അയച്ചതാണെന്നാണ് അജ്മലിന്റെ വാദം. തന്റെ അക്കൗണ്ട് ഇന്നുമുതൽ താൻ മാത്രമായിരിക്കും കൈകാര്യം ചെയ്യുക എന്ന് അറിയിച്ചുകൊണ്ട് അജ്മൽ സ്റ്റോറി പങ്കുവച്ചിട്ടുണ്ട്.

നേരത്തെ, തന്റേതെന്ന പേരിൽ പ്രചരിച്ച ശബ്ദങ്ങൾ എഐ ആണെന്ന് വിശദീകരിച്ചാണ് അജ്മൽ വീഡിയോ പോസ്റ്റ് ചെയ്തത്. ഈ വാഡിയോയ്ക്ക് താഴെയാണ് പെൺകുട്ടികൾ കമന്റുമായെത്തിയത്.
കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിലൂടെയാണ് അജ്മലിന്റെ വിഡിയോ കോൾ ദൃശ്യങ്ങളും ശബ്ദ സന്ദേശങ്ങളും പുറത്തു വന്നത്. വാട്സാപ്പ് കോള്‍ റിക്കാർഡ് ചെയ്തതിന്റെ ഒരു ഭാഗമാണ് പുറത്തുവന്നത്. സെക്സ് വോയിസില്‍ അജ്മലിന്റെ മുഖവും കാണിക്കുന്നുണ്ട്.

തന്റെ കല്യാണം കഴിഞ്ഞതല്ലേ എന്ന് പെണ്‍കുട്ടി ചോദിക്കുമ്പോള്‍ അതൊന്നും താന്‍ അറിയേണ്ടെന്നും താന്‍ താമസ സൗകര്യം ഒരുക്കി തരാമെന്നും അജ്മല്‍ പറയുന്നുണ്ട്. അജ്മലിന്റെ വീഡിയോയിൽ പറയുന്നതെല്ലാം നുണയാണെന്നാണ് ഒരുകൂട്ടം ആളുകൾ പറയുന്നത്.