കത്തിക്കയറുന്ന ഇന്ധനവില; കണ്ണടച്ചിരുട്ടാക്കി സർക്കാർ
രണ്ടാഴ്ചയിലേറെയായി പെട്രോൾ - ഡീസൽ വില ഓരോ ദിവസവും കുതിക്കുന്നു. നിത്യോപയോഗ സാധനങ്ങളുൾപ്പെടെയുള്ളവയുടെ വില കുതിച്ചുയരാൻ
ഇതു വഴിതെളിക്കും. കോവിഡ് കാലത്തെ ഈ അന്യായം സർക്കാർ കൈയുംകെട്ടി നോക്കിനിൽക്കുകയാണ്


ര​ണ്ടാ​ഴ്ച​യി​ലേ​റെ​യാ​യി മു​ട​ക്ക​മി​ല്ലാ​തെ ഓ​രോ ദി​വ​സ​വും ഇ​ന്ധ​നവി​ല ക​യ​റി​ക്കൊ​ണ്ടി​രി​ക്കു​ന്നു. ശ​രാ​ശ​രി അ​ന്പ​തു പൈ​സ​യാ​ണ് ഒ​രു ദി​വ​സ​ത്തെ വ​ർ​ധ​ന. ഈ ​കു​തി​പ്പ് ഇ​ന്ന​ലെ മ​ഹ​ത്താ​യ പ​തി​നാ​റാം ദി​വ​സം പി​ന്നി​ട്ടു. എ​ണ്ണ​ക്ക​ന്പ​നി​ക​ളു​ടെ ഈ ​തീ​വെ​ട്ടി​ക്കൊ​ള്ള ക​ണ്ടി​ട്ടു സ​ർ​ക്കാ​രി​നു യാ​തൊ​രു കു​ലു​ക്ക​വു​മി​ല്ല. പ്ര​തി​പ​ക്ഷം ധ​ർ​ണ​യും കാ​ള​വ​ണ്ടി​യാ​ത്ര​യും പി​ടി​വ​ണ്ടി​യി​ൽ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ ക​യ​റ്റി​യു​ള്ള പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വു​മൊ​ക്കെ ന​ട​ത്തു​ന്നു​ണ്ട്. സ​ർ​ക്കാ​ർ അ​തു ശ്ര​ദ്ധി​ക്കു​ന്നി​ല്ല, ജ​ന​ങ്ങ​ളു​ടെ നി​ല​വി​ളി കേ​ൾ​ക്കു​ന്നു​മി​ല്ല.

കോ​വി​ഡും അ​തി​ർ​ത്തി​യി​ലെ സം​ഘ​ർ​ഷ​വു​മൊ​ക്കെ വ​ള​രെ ഗു​രു​ത​ര​മാ​യ വി​ഷ​യ​ങ്ങ​ൾ​ത​ന്നെ. പ​ക്ഷേ, ആ ​കോ​ലാ​ഹ​ല​ങ്ങ​ൾ​ക്കി​ട​യി​ൽ പെ​ട്രോ​ൾ - ഡീ​സ​ൽ വി​ല​യ്ക്കു തീ​പി​ടി​ക്കു​ന്ന കാ​ര്യം ശ്ര​ദ്ധി​ക്കു​ക​യേ വേ​ണ്ടെ​ന്നാ​ണോ കേ​ന്ദ്ര​സ​ർ​ക്കാ​ർ നി​ല​പാ​ട്? ജൂ​ൺ ആ​ദ്യം പാ​ച​ക​വാ​ത​ക​ത്തി​നു വി​ല കൂ​ട്ടി​യി​രു​ന്നു. ഗാ​ർ​ഹി​ക ആ​വ​ശ്യ​ത്തി​നു​ള്ള സ​ബ്സി​ഡി​യി​ല്ലാ​ത്ത പാ​ച​ക​വാ​ത​ക സി​ലി​ണ്ട​റി​നു 11 രൂ​പ 50 പൈ​സ​യും വാ​ണി​ജ്യ ആ​വ​ശ്യ​ത്തി​നു​ള്ള സി​ലി​ണ്ട​റി​ന് 110 രൂ​പ​യു​മാ​ണു വ​ർ​ധി​പ്പി​ച്ച​ത്.

അ​ന്താ​രാ​ഷ്‌​ട്ര​വി​പ​ണി​യി​ൽ എ​ണ്ണ​വി​ല വ​ർ​ധി​ക്കു​ന്ന​തു​കൊ​ണ്ട് ഇ​വി​ടെ ഉ​പ​യോ​ക്താ​ക്ക​ൾ കൂ​ടു​ത​ൽ വി​ല കൊ​ടു​ക്ക​ണ​മെ​ന്ന​താ​ണു സ​ർ​ക്കാ​രി​ന്‍റെ​യും എ​ണ്ണ​ക്ക​ന്പ​നി​ക​ളു​ടെ ന്യാ​യം. എ​ണ്ണ​ക്ക​ന്പ​നി​ക​ൾ​ക്ക് എ​ന്തു​മാ​കാം എ​ന്ന​താ​ണു സ്ഥി​തി. ഇ​ട​പെ​ടാ​ൻ സ​ർ​ക്കാ​ർ ത​യാ​റ​ല്ല. എ​ണ്ണ​ക്ക​ന്പ​നി​ക​ൾ വ​ൻ ന​ഷ്‌​ട​ത്തി​ലാ​യി​രു​ന്ന​പ്പോ​ഴാ​ണു വി​ല​നി​യ​ന്ത്ര​ണം എ​ടു​ത്തു​ക​ള​ഞ്ഞ​ത്. ഇ​ന്ന് അ​ത​ല്ല സ്ഥി​തി. അ​ന്നു സ്വ​കാ​ര്യ ക​ന്പ​നി​ക​ൾ വി​പ​ണി​യി​ൽ​നി​ന്നു വി​ട്ടു​നി​ന്നി​രു​ന്നു. ഇ​പ്പോ​ൾ സ്വ​കാ​ര്യ ക​ന്പ​നി​ക​ൾ വി​പ​ണി​യി​ൽ സ​ജീ​വ​മാ​ണ്. കാ​ര​ണം, ന​ല്ല തോ​തി​ൽ ലാ​ഭം കൊ​യ്യാ​ൻ അ​വ​ർ​ക്കു ക​ഴി​യു​ന്നു. പൊ​തു​മേ​ഖ​ലാ എ​ണ്ണ​ക്ക​ന്പ​നി​ക​ൾ​ക്കാ​വ​ട്ടെ ഇ​തെ​ല്ലാ​മാ​യി​ട്ടും സാ​ന്പ​ത്തി​കസ്ഥി​തി അ​ത്ര മെ​ച്ച​മ​ല്ലെ​ന്നാ​ണു പ​റ​യു​ന്ന​ത്. എ​ങ്കി​ൽ അ​തി​നു മ​റ്റെ​ന്തെ​ങ്കി​ലും കാ​ര​ണ​മു​ണ്ടാ​കും. പൊ​തു​മേ​ഖ​ല​യു​ടെ കെ​ടു​കാ​ര്യ​സ്ഥ​ത​യോ ഉ​ദ്യോ​ഗ​സ്ഥ ദു​ഷ്പ്ര​ഭു​ത്വ​മോ ഒ​ക്കെ അ​തി​ന്‍റെ പി​ന്നി​ലു​ണ്ടാ​കും. അ​തു ക​ണ്ടു​പി​ടി​ച്ച് അ​വ​യെ നേ​ർ​വ​ഴി​ക്കു കൊ​ണ്ടു​വ​രാ​നെ​ങ്കി​ലും സ​ർ​ക്കാ​രി​നു ശ്ര​മി​ച്ചു​കൂ​ടേ?

ജൂ​ൺ ഏ​ഴു മു​ത​ലാ​ണു ദി​വ​സേ​ന​യെ​ന്നോ​ണം പെ​ട്രോ​ളി​ന്‍റെ​യും ഡീ​സ​ലി​ന്‍റെ​യും വി​ല ഇ​ന്ത്യ​യി​ൽ വ​ർ​ധി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. എ​ഴു​പ​തു രൂ​പ​യാ​യി​രു​ന്ന പെ​ട്രോ​ൾ വി​ല ഇ​പ്പോ​ൾ എ​ൺ​പ​തു ക​ട​ന്നു. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളോ​ടി​ക്കു​ന്ന സാ​ധാ​ര​ണ​ക്കാ​ർ​ക്കും ഓ​ട്ടോ​റി​ക്ഷ​യോ​ടി​ക്കു​ന്ന​വ​ർ​ക്കു​മൊ​ക്കെ ഇ​തു താ​ങ്ങാ​വു​ന്ന​തി​ല​ധി​ക​മാ​ണ്. പെ​ട്രോ​ൾ - ഡീ​സ​ൽ വി​ലവ​ർ​ധ​ന ച​ര​ക്കു​ഗ​താ​ഗ​ത​ത്തി​ന്‍റെ ചെ​ല​വു വ​ർ​ധി​പ്പി​ക്കും. അ​ത് ഒ​ട്ടെ​ല്ലാ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ​യും വി​ല​വ​ർ​ധ​ന​യ്ക്ക് ഇ​ട​യാ​ക്കും.

സം​സ്ഥാ​ന​ത്തു ലോ​ക്ക്ഡൗ​ൺ ഇ​ള​വു​ക​ളു​ടെ ഭാ​ഗ​മാ​യി സ്വ​കാ​ര്യ ബ​സ് സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്കാ​ൻ സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി​യെ​ങ്കി​ലും മി​ക്ക സ​ർ​വീ​സു​ക​ളും മു​ട​ങ്ങി​ക്കി​ട​ക്കു​ന്നു. സ​ർ​വീ​സ് തു​ട​ങ്ങി​യ​വ​ർ പ​ല​രും ഇ​ന്ധ​ന​വി​ല​യി​ൽ കൈ​പൊ​ള്ളി​യ​തി​നെ​ത്തു​ട​ർ​ന്നു സ​ർ​വീ​സ് നി​ർ​ത്തി​വ​ച്ചു. കോ​വി​ഡ് ഭ​യം മൂ​ലം യാ​ത്ര​ക്കാ​രും കു​റ​വ്. ഡീ​സ​ലി​നു ര​ണ്ടാ​ഴ്ച മു​ന്പു കൊ​ടു​ത്തി​രു​ന്ന​തി​നേ​ക്കാ​ൾ എ​ട്ടു രൂ​പ​യി​ലേ​റെ ഓ​രോ ലി​റ്റ​റി​നും അ​ധി​കം ന​ൽ​കേ​ണ്ടി​വ​രു​ന്പോ​ൾ എ​ങ്ങ​നെ​യാ​ണു സ്വ​കാ​ര്യ​ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തു​ക? കെ​എ​സ്ആ​ർ​ടി​സി​യു​ടെ കാ​ര്യം അ​തി​ലും ക​ഷ്‌​ട​മാ​ണ്. ഊ​ർ​ധശ്വാ​സം വ​ലി​ക്കു​ന്ന ട്രാ​ൻ​സ്പോ​ർ​ട്ട് കോ​ർ​പ​റേ​ഷ​നെ ഇ​ന്ധ​ന​ച്ചെ​ല​വി​ലെ അ​ധി​ക​ബാ​ധ്യ​ത എ​വി​ടെ എ​ത്തി​ക്കു​മോ?

ലോ​ക്ക്ഡൗ​ൺ പ്ര​മാ​ണി​ച്ച് ര​ണ്ടു മാ​സ​ത്തി​ലേ​റെ ഇ​ന്ധ​ന വി​ല​വ​ർ​ധ​ന മ​ര​വി​പ്പി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. ലോ​ക്ക് ഡൗ​ൺ ഇ​ള​വു പ്ര​ഖ്യാ​പി​ച്ച​തി​ന്‍റെ ത​ലേ​ദി​വ​സം വി​ല​വ​ർ​ധ​ന തു​ട​ങ്ങി. ര​ണ്ടാ​ഴ്ച പി​ന്നി​ട്ടി​ട്ടും ഗ്രാ​ഫ് കൂ​ടു​ത​ൽ കൂ​ടു​ത​ൽ മു​ക​ളി​ലേ​ക്കു ത​ന്നെ. കേ​ന്ദ്ര സ​ർ​ക്കാ​ർ എ​ന്തെ​ങ്കി​ലും ഇ​ള​വു ന​ൽ​കു​മെ​ന്നു പ്ര​തീ​ക്ഷി​ച്ചെ​ങ്കി​ലും എ​ക്സൈ​സ് നി​കു​തി വ​ർ​ധി​പ്പി​ച്ച് വീ​ണ്ടും വി​ല വ​ർ​ധ​ന​യ്ക്കി​ട​യാ​ക്കു​ക​യാ​യി​രു​ന്നു കേ​ന്ദ്രം. സം​സ്ഥാ​ന സ​ർ​ക്കാ​രി​നും ഇ​ന്ധ​ന​വി​ല കൂ​ടു​ന്പോ​ൾ അ​ധി​ക നി​കു​തി​വ​രു​മാ​നം ല​ഭി​ക്കു​ന്നു​ണ്ട്. നി​കു​തി​യി​ള​വു ന​ൽ​കി ജ​ന​ങ്ങ​ൾ​ക്കു ചെ​റി​യ ആ​ശ്വാ​സം ന​ൽ​കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​രി​നും ക​ഴി​യും. ക​ഴി​ഞ്ഞ യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് ഇ​ത്ത​ര​ത്തി​ൽ ഇ​ന്ധ​ന നി​കു​തി​യി​ൽ ഇ​ള​വു പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. 619.17 കോ​ടി രൂ​പ​യു​ടെ ഇ​ള​വാ​ണ് അ​ന്നു സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ൽ​കി​യ​ത്. 2008ൽ ​എ​ണ്ണ​വി​ല ബാ​ര​ലി​നു 115 ഡോ​ള​റി​ലെ​ത്തി​യ​പ്പോ​ൾ ഇ​ന്ധ​നവി​ല നി​യ​ന്ത്രി​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​രും ഇ​ള​വു പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

ക്രൂ​ഡോ​യി​ലി​ന്‍റെ വി​ല അ​ടു​ത്ത​കാ​ല​ത്തു കൂ​പ്പു​കു​ത്തി. പ​ക്ഷേ, ആ ​വി​ല​ക്കു​റ​വി​ന്‍റെ പ്ര​യോ​ജ​നം ഇ​ന്ത്യ​യി​ലെ ഉ​പ​യോ​ക്താ​വി​നു ല​ഭി​ച്ചി​ല്ല. കാ​ര​ണം വി​ല കു​റ​ഞ്ഞ​പ്പോ​ൾ നി​കു​തി കൂ​ട്ടി. ഈ​യി​ടെ ഇ​ന്ധ​ന​ത്തി​ന് എ​ക്സൈ​സ് ഡ്യൂ​ട്ടി​യും റോ​ഡ് സെ​സും വ​ർ​ധി​പ്പി​ച്ച​തി​ലൂ​ടെ കേ​ന്ദ്ര സ​ർ​ക്കാ​രി​നു ല​ഭി​ച്ച​ത് 1.6 ല​ക്ഷം കോ​ടി രൂ​പ​യാ​ണ്. ഈ ​നി​കു​തി വ​ർ​ധ​ന​യോ​ടെ പെ​ടോ​ളി​ന്‍റെ​യും ഡീ​സ​ലി​ന്‍റെ​യും വി​ല​യു​ടെ എ​ഴു​പ​തു ശ​ത​മാ​ന​വും നി​കു​തി​യാ​യി. ലി​റ്റ​റി​ന് ഇ​രു​പ​തു രൂ​പ​യി​ൽ താ​ഴെ​യാ​ണ് അ​ടി​സ്ഥാ​ന വി​ല. ച​ര​ക്കു​കൂ​ലി, എ​ക്സൈ​സ് തീ​രു​വ, വാ​റ്റ്, ഡീ​ല​ർ ക​മ്മീ​ഷ​ൻ എ​ന്നി​വ​യെ​ല്ലാം കൊ​ടു​ക്കേ​ണ്ട​ത് ഉ​പ​യോ​ക്താ​വാ​ണ്.

സം​സ്ഥാ​ന സ​ർ​ക്കാ​രും നി​കു​തി​യി​ന​ത്തി​ൽ ന​ല്ലൊ​രു തു​ക കൈ​ക്ക​ലാ​ക്കു​ന്നു​ണ്ട്. കേ​ര​ള​ത്തി​ൽ ഇ​പ്പോ​ൾ പെ​ട്രോ​ളി​നു 31.8 ശ​ത​മാ​ന​വും ഡീ​സ​ലി​ന് 24.52 ശ​ത​മാ​ന​വു​മാ​ണു വി​ല്പ​ന നി​കു​തി. കേ​ന്ദ്ര നി​കു​തി​യു​ടെ വി​ഹി​ത​വും സം​സ്ഥാ​ന​ത്തി​നു ല​ഭി​ക്കും.

ക​ഴി​ഞ്ഞ വ​ർ​ഷം എ​ണ്ണ ഇ​റ​ക്കു​മ​തി​ക്കാ​യി ഇ​ന്ത്യ ചെ​ല​വ​ഴി​ച്ച​ത് 11,200കോ​ടി ഡോ​ള​റാണ്(​എ​ട്ട​രല​ക്ഷംകോ​ടി രൂ​പ). എ​ണ്ണ​വി​ല ബാ​ര​ലി​നു പ​ത്തു ഡോ​ള​ർ കു​റ​ഞ്ഞാ​ൽ ഇ​ന്ത്യ​ക്ക് ഒ​രു വ​ർ​ഷം 1,500 കോ​ടി ഡോ​ള​ർ​ലാ​ഭി​ക്കാം- ഒ​രു ല​ക്ഷം കോ​ടി​യി​ലേ​റെ രൂ​പ.

കോ​വി​ഡും ലോ​ക്ക്ഡൗ​ണും​മൂ​ലം രാ​ജ്യം നേ​രി​ടു​ന്ന സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​ണെ​ങ്കി​ലും സാ​ധാ​ര​ണ​ക്കാ​രു​ടെ ജീ​വി​ത​ത്തെ നേ​രി​ട്ടു ബാ​ധി​ക്കു​ന്ന ഇ​ന്ധ​ന​വി​ല​യു​ടെ കാ​ര്യ​ത്തി​ൽ ഇ​ള​വു ന​ൽ​കാ​ൻ സ​ർ​ക്കാ​രി​ന് ഉ​ത്ത​ര​വാ​ദി​ത്വ​മു​ണ്ട്. നി​കു​തി കു​റ​ച്ചാ​ൽ​ത്ത​ന്നെ ജ​ന​ത്തി​ന്‍റെ ഭാ​രം അ​ല്പം കു​റ​യും. കേ​ന്ദ്ര സ​ർ​ക്കാ​രും സം​സ്ഥാ​ന സ​ർ​ക്കാ​രും ജ​ന​വി​കാ​രം മ​ന​സി​ലാ​ക്ക​ണം.