Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
നേതാജി സ്മരണയിൽ മതേതര ഇന്ത്യ
Monday, January 23, 2023 12:16 AM IST
77 വർഷങ്ങൾക്കുശേഷവും ആശയപരമായി വിയോജിപ്പുണ്ടായിരുന്ന ഇന്ത്യക്കാരുടെ മനസിൽ പോലും നെഞ്ചുവിരിച്ചു തലയുയർത്തി നിൽക്കുന്ന ആവേശോജ്വല സ്മരണയാണ് സുഭാഷ് ചന്ദ്രബോസ്. ഒരു പോരാളിക്ക് ലഭിക്കാൻ ഇതിലേറെ മരണാനന്തര ബഹുമതി മറ്റെന്തുണ്ട്?
ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ ജ്വലിച്ച വിപ്ലവ നക്ഷത്രമായിരുന്നു സുഭാഷ് ചന്ദ്രബോസ്. അദ്ദേഹത്തിന്റെ 126-ാം ജന്മദിനത്തിന്റെ സ്മരണയിലാണ് രാജ്യം ഇന്ന്. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അകത്തുനിന്നും പിന്നീടു പുറത്തുനിന്നും അദ്ദേഹം നടത്തിയ പോരാട്ടങ്ങൾക്കെല്ലാം ഒരൊറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളു; സ്വാതന്ത്ര്യം. ജീവൻ കൊടുത്തും രാജ്യത്തിനുവേണ്ടി പൊരുതാൻ ഇന്ത്യൻ യുവത്വത്തിന്റെ ആത്മ, ശരീരങ്ങളെ ഇത്രമേൽ ത്രസിപ്പിച്ച നേതാക്കൾ അപൂർവമായിരുന്നു. ഗാന്ധിജിയുടെ അഹിംസാ സിദ്ധാന്തത്തിനപ്പുറം സായുധ വിപ്ലവമാണ് ബ്രിട്ടീഷുകാരെ തുരത്താൻ പര്യാപ്തമെന്ന് അദ്ദേഹം വിശ്വസിച്ചു.
സൈനിക ശേഷി കൈവരിക്കുന്നതിനുള്ള ശ്രമങ്ങളും പോരാട്ടവുമായിരുന്നു അദ്ദേഹം നടത്തിയത്. 1945 ഓഗസ്റ്റ് 18ന് മരിക്കുന്പോൾ പ്രായം 48. 77 വർഷങ്ങൾക്കുശേഷവും ആശയപരമായി വിയോജിപ്പുണ്ടായിരുന്ന ഇന്ത്യക്കാരുടെ മനസിൽ പോലും നെഞ്ചുവിരിച്ചു തലയുയർത്തി നിൽക്കുന്ന ആവേശോജ്വല സ്മരണയാണ് സുഭാഷ് ചന്ദ്രബോസ്. ഒരു പോരാളിക്ക് ലഭിക്കാൻ ഇതിലേറെ മരണാനന്തര ബഹുമതി മറ്റെന്തുണ്ട്?
സ്വാതന്ത്ര്യവാഞ്ഛയാൽ കൊളുത്തപ്പെട്ട അഗ്നിയായിരുന്ന ആദ്യാവസാനം സുഭാഷ് ചന്ദ്രബോസിന്റെ ജീവിതം. ബംഗാളിന്റെ ഭാഗമായിരുന്ന കട്ടക്കിൽ ജാനകീനാഥ് ബോസിന്റെയും പ്രഭാവതിയുടെയും മകനായി 1897 ജനുവരി 23നായിരുന്നു ജനനം. ക്രൈസ്തവ മിഷണറിമാർ നടത്തിയിരുന്ന സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം. പിന്നീട്, കോൽക്കത്തയിലെ പ്രശസ്തമായ പ്രസിഡൻസി കോളജിൽ ഫിലോസഫിയ്ക്കു ചേർന്നു. ഇന്ത്യക്കാരെ അവഹേളിച്ച അധ്യാപകനെ മർദിച്ചെന്ന കേസിൽ പുറത്താക്കപ്പെട്ടു. താനതു ചെയ്തിട്ടില്ലെന്നു പറഞ്ഞെങ്കിലും സ്കോട്ടിഷ് ചർച്ച് കോളജിലേക്കു മാറേണ്ടിവന്നു. 80 വർഷങ്ങൾക്കുശേഷം സുഭാഷ് ചന്ദ്രബോസിനെതിരേയുള്ള സസ്പെൻഷൻ പ്രസിഡൻസി കോളജ് പിൻവലിക്കുകയും 96 വർഷങ്ങൾക്കുശേഷം കാന്പസിൽ ആ ചരിത്രപുരുഷന്റെ പ്രതിമ സ്ഥാപിക്കുകയും ചെയ്തു. ഏറെ വൈകിപ്പോയ തെറ്റു തിരുത്തൽ. ഇംഗ്ലണ്ടിലെ കേംബ്രിഡ്ജിൽ ഉപരിപഠനം നടത്തിയ ബോസ് പിന്നീട് ഇന്ത്യൻ സിവിൽ സർവീസ് പരീക്ഷയിൽ നാലാമതായി പാസായി. പക്ഷേ, സ്വാതന്ത്ര്യസമരത്തിന്റെ ആവേശത്തിൽ അദ്ദേഹം ഐസിഎസ് ഉപേക്ഷിക്കുകയും ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ചേരുകയും ചെയ്തു. ഗാന്ധിജിയുടെ അഹിംസാ സിദ്ധാന്തത്തോട് തുടക്കംമുതൽ എതിർപ്പായിരുന്നു.
1921ൽ വെയിൽസിലെ രാജകുമാരന്റെ സന്ദർശനം ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തതിന് അറസ്റ്റിലായി. 1923ൽ അഖിലേന്ത്യ യൂത്ത് കോൺഗ്രസിന്റെയും 1938ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെയും പ്രസിഡന്റായി. പിന്നീട് 1939ൽ ഗാന്ധിജി നിർദേശിച്ച പട്ടാഭി സീതാ രാമയ്യർക്കെതിരേ മത്സരിച്ച ബോസ് കോൺഗ്രസ് പ്രസിഡന്റായെങ്കിലും ഗാന്ധിജിയോടുള്ള വിയോജിപ്പിൽ രാജിവയ്ക്കുകയും അഖിലേന്ത്യാ ഫോർവേഡ് ബ്ലോക് രൂപീകരിക്കുകയും ചെയ്തു.
ബ്രിട്ടന്റെ ശത്രുക്കളുമായി ചേർന്ന് ഇന്ത്യ സ്വാതന്ത്ര്യം നേടിയെടുക്കണം എന്നായിരുന്നു ബോസിന്റെ അഭിപ്രായം. ബ്രിട്ടീഷ് സർക്കാരിന്റെ നോട്ടപ്പുള്ളിയായതോടെ അദ്ദേഹം വേഷം മാറി രാജ്യം വിട്ടു. നാസികളുടെ സഹായത്തോടെ ബ്രിട്ടീഷുകാരെ ആക്രമിച്ച് ഇന്ത്യക്കു സ്വാതന്ത്ര്യം നേടാൻവരെ അദ്ദേഹം ആലോചിച്ചു. പക്ഷേ, ഹിറ്റ്ലറുടെ മനുഷ്യവിരുദ്ധതയുമായി യോജിക്കാനായില്ല. 1943ൽ സിംഗപ്പൂരിലേക്കു പോയി. അവിടെ വച്ചാണ് ഇന്ത്യൻ നാഷണൽ ആർമി (ഐഎൻഎ) സ്ഥാപിച്ചത്. 1943 ഒക്ടോബർ 21ന് അവിടെവച്ച് ആസാദ് ഹിന്ദ് ഗവണ്മെന്റ് രൂപീകരിച്ചതായും പ്രഖ്യാപിച്ചു. 1944ൽ ജപ്പാനുമായി ചേർന്ന് ബർമ വഴി ഇന്ത്യൻ അതിർത്തി കടന്നു യുദ്ധം ചെയ്യാൻ നീക്കമാരംഭിച്ചു. ഏപ്രിൽ ആദ്യവാരം ഐഎൻഎ-ജപ്പാൻ സംയുക്തസേന കൊഹിമയിൽ പ്രവേശിക്കുകയും ചെയ്തു. പക്ഷേ, അപ്രതീക്ഷിത കാലാവസ്ഥയും ബ്രിട്ടന് കൂടുതൽ സൈന്യത്തെ എത്തിക്കാനായതും ഉൾപ്പെടെയുള്ള കാരണങ്ങളാൽ ശ്രമം പരാജയപ്പെട്ടു. ഐഎൻഎ-ജപ്പാൻ കൂട്ടുകെട്ട് പിൻവാങ്ങി. സൈനിക മുന്നേറ്റങ്ങൾ വിജയിപ്പിക്കാനായില്ലെങ്കിലും സ്വന്തം ജീവിതംകൊണ്ടും വാക്കുകൾകൊണ്ടും ഇന്ത്യക്കാരുടെ മനസിൽ അദ്ദേഹം ജ്വലിപ്പിച്ച പോരാട്ടത്തിന്റെ കനൽ, സ്വാതന്ത്ര്യസമരത്തിന്റെ ഇന്ധനമായിരുന്നു. 1945 ഓഗസ്റ്റ് 18ന് തായ്വാനിലെ തെയ്ഹോകു വിമാനത്താവളത്തിലുണ്ടായ അപകടത്തിൽ സുഭാഷ് ചന്ദ്രബോസ് മരിച്ചു.
അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ച് ഏറെ വിവാദങ്ങളുണ്ടായെങ്കിലും അന്വേഷണക്കമ്മീഷനുകൾ അതെല്ലാം തള്ളിക്കളയുകയായിരുന്നു. ജനഹൃദയങ്ങളിൽ മരണമില്ലാത്ത ആ മഹത് വ്യക്തിത്വത്തെയും സ്വന്തം കളത്തിലൊതുക്കാൻ ബിജെപി ശ്രമിക്കുന്നുവെന്ന് ആരോപണമുണ്ട്.
അത്തരം നീക്കങ്ങൾക്കെതിരേയുള്ള കനത്ത പ്രഹരമായി ഇക്കഴിഞ്ഞദിവസം സുഭാഷ് ചന്ദ്രബോസിന്റെ മകൾ അനിത ബോസിന്റെ പ്രസ്താവന. “സുഭാഷ് ചന്ദ്ര ബോസ് ഹിന്ദുമത വിശ്വാസി ആയിരുന്നു. എന്നാൽ, എല്ലാ മതക്കാരെയും ആദരിക്കുകയും എല്ലാവരും ഒരുമിച്ച് ജീവിക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്തിരുന്ന വ്യക്തിയായിരുന്നു. ആർഎസ്എസ് അങ്ങനെ വിശ്വസിക്കുന്നതായി എനിക്കു മനസിലായിട്ടില്ല. അദ്ദേഹത്തിന്റെ ആശയങ്ങളോടു കൂടുതൽ യോജിക്കുന്നത് കോൺഗ്രസിന്റെ ആശയങ്ങളാണ്’’അനിത പറഞ്ഞു. ഇതിൽ കൂടുതൽ ബിജെപിയോടു പറയാൻ ആർക്കുമൊരു മറുപടിയില്ല. അതെ, സുഭാഷ് ചന്ദ്രബോസ് മതേതര ഇന്ത്യയുടെ നേതാജിയാണ്.
കേരളത്തെ ലോകമറിയട്ടെ, കെ ഫോണിലൂടെ
മണിപ്പുരിൽ ഇന്ത്യ പരാജയപ്പെടരുത്
വേദനയായും മുന്നറിയിപ്പായും ബാലസോർ
തട്ടിപ്പുകാരോടല്ല സഹകരണം വേണ്ടത്
തീവയ്പുകാരെ ഒതുക്കുകതന്നെ വേണം
ഭാവിയുടെ വാതിലുകൾ വിദ്യാലയങ്ങളിൽ തുറക്കാം
തിരുവഞ്ചൂർ പറഞ്ഞതിൽ കഴന്പുണ്ടെങ്കിൽ തിരുത്തണം
രാജ്യത്തിന്റെ താരങ്ങളെ ഇനിയും പീഡിപ്പിക്കരുത്
കഷ്ടം, തമിഴ്നാടിനെയും ദുരിതത്തിലാക്കി
രോഗികൾക്കും വേണം സംരക്ഷണം
അഴിമതിയുടെ കേരളാ സ്റ്റോറി
പുകമറയിൽ അഴിമതിയോ കെടുകാര്യസ്ഥതയോ?
പുതിയ പാർലമെന്റ് മന്ദിരം; ഐക്യത്തോടെ തുടങ്ങാം
തെരഞ്ഞെടുക്കപ്പെട്ടവരെ ഭരിക്കാൻ അനുവദിക്കൂ
കർണാടകത്തിലെ സ്നേഹത്തിന്റെ കട
മനുഷ്യച്ചോര കൊടുത്ത് മൃഗസ്നേഹം വേണ്ട
ഈ റിപ്പോർട്ടിന്മേൽ അടയിരിക്കരുത്
രാഷ്ട്രശ്രീയായി വളരട്ടെ കുടുംബശ്രീ
കത്തി രാകുന്നുണ്ട്; അടുത്തത് വൈദ്യുതി നിരക്കോ?
കേരളത്തിലും ആവർത്തിക്കുന്ന ആൾക്കൂട്ടക്കൊലപാതകങ്ങൾ
കേരളത്തെ ലോകമറിയട്ടെ, കെ ഫോണിലൂടെ
മണിപ്പുരിൽ ഇന്ത്യ പരാജയപ്പെടരുത്
വേദനയായും മുന്നറിയിപ്പായും ബാലസോർ
തട്ടിപ്പുകാരോടല്ല സഹകരണം വേണ്ടത്
തീവയ്പുകാരെ ഒതുക്കുകതന്നെ വേണം
ഭാവിയുടെ വാതിലുകൾ വിദ്യാലയങ്ങളിൽ തുറക്കാം
തിരുവഞ്ചൂർ പറഞ്ഞതിൽ കഴന്പുണ്ടെങ്കിൽ തിരുത്തണം
രാജ്യത്തിന്റെ താരങ്ങളെ ഇനിയും പീഡിപ്പിക്കരുത്
കഷ്ടം, തമിഴ്നാടിനെയും ദുരിതത്തിലാക്കി
രോഗികൾക്കും വേണം സംരക്ഷണം
അഴിമതിയുടെ കേരളാ സ്റ്റോറി
പുകമറയിൽ അഴിമതിയോ കെടുകാര്യസ്ഥതയോ?
പുതിയ പാർലമെന്റ് മന്ദിരം; ഐക്യത്തോടെ തുടങ്ങാം
തെരഞ്ഞെടുക്കപ്പെട്ടവരെ ഭരിക്കാൻ അനുവദിക്കൂ
കർണാടകത്തിലെ സ്നേഹത്തിന്റെ കട
മനുഷ്യച്ചോര കൊടുത്ത് മൃഗസ്നേഹം വേണ്ട
ഈ റിപ്പോർട്ടിന്മേൽ അടയിരിക്കരുത്
രാഷ്ട്രശ്രീയായി വളരട്ടെ കുടുംബശ്രീ
കത്തി രാകുന്നുണ്ട്; അടുത്തത് വൈദ്യുതി നിരക്കോ?
കേരളത്തിലും ആവർത്തിക്കുന്ന ആൾക്കൂട്ടക്കൊലപാതകങ്ങൾ
Latest News
പുനഃസംഘടനയിൽ പരാതിയുണ്ടെന്ന് ചെന്നിത്തല
മൂന്നാറിൽ വീണ്ടും പടയപ്പ; കടയുടെ വാതിൽ തകർത്തു
യുദ്ധക്കളം..! സബലെങ്കയ്ക്കു കൈകൊടുക്കാതെ യുക്രെയ്ൻ താരം
സുരേഷ് ഗോപിയുടെ വാഹനം കടത്തിവിടാതെ അഭ്യാസപ്രകടനം നടത്തിയ ഡ്രൈവർ അറസ്റ്റിൽ
അറബിക്കടലിൽ ബിപോർജോയ്; കടലോര ഗതാഗതവും വിനോദസഞ്ചാരവും നിരോധിച്ചു
Latest News
പുനഃസംഘടനയിൽ പരാതിയുണ്ടെന്ന് ചെന്നിത്തല
മൂന്നാറിൽ വീണ്ടും പടയപ്പ; കടയുടെ വാതിൽ തകർത്തു
യുദ്ധക്കളം..! സബലെങ്കയ്ക്കു കൈകൊടുക്കാതെ യുക്രെയ്ൻ താരം
സുരേഷ് ഗോപിയുടെ വാഹനം കടത്തിവിടാതെ അഭ്യാസപ്രകടനം നടത്തിയ ഡ്രൈവർ അറസ്റ്റിൽ
അറബിക്കടലിൽ ബിപോർജോയ്; കടലോര ഗതാഗതവും വിനോദസഞ്ചാരവും നിരോധിച്ചു
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top