ഭരണകർത്താക്കളും ക്വാറന്റൈനിലാകണം
Saturday, July 11, 2020 12:16 AM IST
സംസ്ഥാനത്തെ അത്യുന്നത ഭരണാധികാരി മുതൽ താഴോട്ടുള്ള എല്ലാവരും രോഗലക്ഷണങ്ങൾക്കുവേണ്ടി കാത്തിരിക്കാതെ സൗകര്യപ്രദമായ ടേൺ നിശ്ചയിച്ചു ക്വാറന്റൈനിൽ പോകട്ടെ. ലക്ഷണം പുറത്തു കാണിക്കാതെ വരാവുന്ന ഒരു രോഗത്തെ ആ വിധം തന്നെ, ഓടി നടക്കുന്ന ഭരണാധികാരികൾ നേരിടണം. കോവിഡ് നിയന്ത്രണങ്ങൾ ഒന്നും പഞ്ചായത്തുമെമ്പർ മുതലുള്ള ഭരണാധികാരികൾക്കു ബാധകമല്ലെന്ന ഇന്നത്തെ അവസ്ഥ രോഗവ്യാപനത്തിനു കാരണമാകും.
ഫിലിപ് പഴേന്പള്ളി, പെരുവ