പൊതുസ്ഥാപനങ്ങൾ എല്ലാ വർഷവും ഫിറ്റ്നസ് നേടണം
Wednesday, July 16, 2025 12:32 AM IST
വിദ്യാലയവർഷം ആരംഭിക്കുന്നതിനു മുന്പായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ പൊതുമരാമത്ത് വകുപ്പിൽനിന്ന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് സന്പാദിക്കണം. എങ്കിൽ മാത്രമേ കുട്ടികളെ പ്രവേശിപ്പിച്ച് വിദ്യാലയങ്ങളിൽ വിദ്യാഭ്യാസം ആരംഭിക്കാനാകൂ.
അതുപോലെ ആളുകൾ താമസിക്കുന്നതും പൊതുജനങ്ങൾ ഒത്തുകൂടുന്നതുമായ സർക്കാർ സ്ഥാപനങ്ങൾ അടക്കമുള്ള പൊതുസ്ഥാപനങ്ങളിലെ കെട്ടിടങ്ങൾക്ക് എല്ലാ സാന്പത്തിക വർഷാരംഭത്തിലും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് സന്പാദിച്ചാൽ മാത്രമേ പ്രവർത്തനാനുമതി നൽകാവൂ.
ഫിറ്റ്നസ് ഇല്ലാത്ത കെട്ടിടങ്ങളുടെ പൂർണമായ വിവരങ്ങൾ സ്ഥാപനമേധാവികൾ വകുപ്പ് മേധാവികളെ അറിയിച്ച് പൊളിക്കാനുള്ള കെട്ടിടങ്ങൾ പൊളിച്ചുമാറ്റണം. കെട്ടിടം നിർമിക്കാനുള്ള അനുമതി വാങ്ങി പൊതുജന പങ്കാളിത്തത്തോടെ പൂർത്തിയാക്കി സുരക്ഷയുള്ള കെട്ടിടങ്ങളാണെന്ന് ഉറപ്പാക്കുകയും ചെയ്യണം. ഇതിനാവശ്യമായ അവകാശവും അധികാരവും ബന്ധപ്പെട്ട വകുപ്പ് മേധാവികൾക്കും സ്ഥാപന മേധാവികൾക്കും ലഭ്യമാക്കണം.
മേലിൽ ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ മുൻകരുതലോടെ പ്രവർത്തിക്കാം.
റോയി വർഗീസ് ഇലവുങ്കൽ, മുണ്ടിയപ്പള്ളി