ഡോ. പി.ജെ. തോമസിന് ഉചിതമായ സ്മാരകം നിർമിക്കണം
Sunday, August 10, 2025 2:18 AM IST
ഡോ. പി.ജെ. തോമസിനെക്കുറിച്ച് ഓഗസ്റ്റ് മൂന്നിന് സൺഡേ ദീപികയിൽ പ്രസിദ്ധീകരിച്ച ലേഖനം ഏറെ ശ്രദ്ധേയമായി.
പരിമിതികളുടെ പശ്ചാത്തലത്തിലും സ്വന്തം പ്രയത്നത്തിലൂടെ സമൂഹത്തിന്റെ ഔന്നത്യങ്ങളിലേക്ക് നടന്നുകയറിയ ആ മഹാപ്രതിഭയെ കൂടുതൽ അടുത്തറിയാൻ സാധിച്ചു. വിസ്മയിപ്പിക്കുന്ന പല മേഖലകളിലും അദ്ദേഹം വെന്നിക്കൊടി പാറിച്ചു.
അദ്ദേഹത്തെ പുതുതലമുറയ്ക്കു പരിചയപ്പെടുത്തിയ ദീപികയ്ക്ക് അഭിനന്ദനങ്ങൾ! വിടപറഞ്ഞ് അറുപത് വർഷം കഴിഞ്ഞിട്ടും ആ മഹാപുരുഷന് അർഹമായ ഒരു സ്മാരകം തന്റെ ജന്മനാടായ കുറവിലങ്ങാട്ട് സ്ഥാപിക്കാൻ സാധിച്ചിട്ടില്ല എന്നത് ഏറെ ഖേദകരമാണ്. ഇക്കാര്യത്തിൽ സർക്കാർ തലത്തിൽ ഉചിതമായ നടപടികൾ സ്വീകരിക്കണമെന്ന് അഭ്യർഥിക്കുന്നു.
ജോസഫ് ചേന്ദംകുളം,മരട്