സ്കൂൾകുട്ടികളെ ആകർഷിക്കാനുള്ള സർക്കാരിന്റെ കുടിലതന്ത്രം അവസാനിപ്പിക്കണം
Sunday, August 24, 2025 2:15 AM IST
പ്രീമിയം കൗണ്ടറുകളിൽ വില കുറഞ്ഞ ചെറുകുപ്പി മദ്യവും വിൽക്കാൻ ബെവറേജ് കോർപറേഷൻ റെഡിയായി കഴിഞ്ഞു. 180 മില്ലി കുപ്പി. കുട്ടികൾക്കായാലും ബാക്കി വരുമെന്ന ശങ്ക വേണ്ട. ലഹരിമാഫിയ കളിച്ച് പണം പിടുങ്ങുന്ന സർക്കാർ സംവിധാനം. സർക്കാർ അടക്കമുള്ളവർ നാട് മുഴുവൻ ലഹരിവിരുദ്ധ സദസുകൾ സംഘടിപ്പിച്ച് ശ്രദ്ധ നേടുകയാണ്.
സർക്കാരിന് ഇതിൽ തെല്ലും ആത്മാർത്ഥതയില്ല. നാട് മുഴുവൻ മദ്യഷാപ്പുകൾ തുടങ്ങുന്നു. നമ്മുടെ സർക്കാർ ഇത്രയും തരംതാഴ്ന്ന് നാണംകെട്ടവരാകരുത്. ലഹരി പ്രചാരകരാകരുത്.
കാവല്ലൂർ ഗംഗാധരൻ ഇരിങ്ങാലക്കുട