മായം കലർത്തിയ വെളിച്ചെണ്ണ വില്പന തടയണം
Friday, July 25, 2025 3:31 AM IST
വെളിച്ചെണ്ണയ്ക്കു വില വർധിച്ചതോടെ മായം കലർത്തിയ വെളിച്ചെണ്ണയും മറ്റ് എണ്ണകളും വിപണിയിൽ സജീവമായി. പാക്കറ്റുകളിലും ബോട്ടിലുകളിലും മായം കലർത്തിയ വെളിച്ചെണ്ണ സുലഭമാണ്. കേരഫെഡ് പുറത്തിറക്കുന്ന വെളിച്ചെണ്ണയ്ക്ക് ലിറ്ററിന് 529 രൂപ വരെ വിലയേറിയതോടെ മായം കലർത്തിയ വെളിച്ചെണ്ണ ലിറ്ററിന് 400 മുതൽ വിപണിയിൽ ലഭ്യമാണ്.
ഇത്തരം വെളിച്ചെണ്ണയും മറ്റ് എണ്ണകളും ഉപയോഗിച്ചാണ് ഇപ്പോൾ ഹോട്ടലുകളിലും തട്ടുകടകളിലും ഭക്ഷ്യവസ്തുക്കൾ ഉണ്ടാക്കുന്നത്. കാൻസർ പോലെയുള്ള മാരകരോഗങ്ങൾക്കു കാരണമാകുന്ന മായം കലർത്തിയ ഇത്തരം എണ്ണകൾ നിരോധിക്കുകയും വിൽക്കുന്നവരിൽനിന്നു പിടിച്ചെടുക്കുകയും ഉപയോഗിക്കുന്ന ഹോട്ടലുകൾക്കും തട്ടുകടകൾക്കുമേതിരേ കർശന നടപടി സ്വീകരിക്കുകയും ചെയ്യണം. ഇക്കാര്യത്തിൽ ബന്ധപ്പെട്ട വകുപ്പുകൾ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നു വകുപ്പ് മന്ത്രിമാർ ഉറപ്പുവരുത്തണം.
റോയി വർഗീസ്, മുണ്ടിയപ്പള്ളി