അതീവസുരക്ഷാ ജയിൽ വെറുമൊരു തമാശയോ?
Sunday, July 27, 2025 1:37 AM IST
കേരളം കണ്ട അതിക്രൂരനായ കുറ്റവാളി പുല്ലുപോലെ അതീവസുരക്ഷാ ജയിൽ ചാടിയത് അയാളുടെ മെയ്ക്കരുത്തോ അതോ ജയിൽ അധികൃതരുടെ ഒത്താശയോ? അതീവസുരക്ഷാ ജയിൽ പേരിൽമാത്രം ഒതുങ്ങുമോ? ഈ വേലിചാടൽ സർക്കാരിന്റെയും ജയിൽ വകുപ്പിന്റെയും ദയനീയ പരാജയം. സർക്കാരിന് അപമാനം.
ഭീതി പരത്തുന്ന ഗോവിന്ദച്ചാമിയെ പിടിച്ചില്ലായിരുന്നെങ്കിൽ ജനം വലഞ്ഞേനെ. ഗോവിന്ദൻ സ്വയം ജയിൽ ചാടിയെങ്കിൽ കാരണവർ വധക്കേസ് പ്രതി ഷെറിനെ മുട്ടുന്യായങ്ങൾ നിരത്തി സർക്കാർ പുറത്തു കടത്തിയത് ഈയിടെയാണ്.
രണ്ടുപേരും കൊലയാളികൾ. ഒരാൾ സ്ത്രീയെ പീഡിപ്പിച്ചും മറ്റാൾ ഭർതൃപിതാവിനെ ശ്വാസം മുട്ടിച്ചും ജീവനെടുത്തു. കണ്ണൂർ സെൻട്രൽ ജയിൽ ഭരിക്കുന്നത് അവിടത്തെ തടവുകാരെന്ന ആക്ഷേപം മാറ്റിയെടുക്കാൻ സർക്കാരും ജയിൽ ഡിപ്പാർട്ട്മെന്റും മുൻകൈയെടുക്കണം.
കാവല്ലൂർ ഗംഗാധരൻ ഇരിങ്ങാലക്കുട