ട്രാഫിക് ബ്ലോക്കിനു പരിഹാരം വേണം
Tuesday, August 19, 2025 12:34 AM IST
അടുത്ത കാലത്തു കേരളത്തിലെ പ്രധാന റോഡുകളിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന ട്രാഫിക് ബ്ലോക്ക് മൂലം വാഹന ഉടമകൾ നേരിടുന്ന വിവിധതരം കഷ്ടനഷ്ടങ്ങൾ വർണനാതീതമാണ്.
ടോൾ പ്ലാസകളിലും കേരളത്തിൽ അങ്ങോളമിങ്ങോളം ജംഗ്ഷനുകളിലും ലൈറ്റ്/ഹെവി വാഹനങ്ങൾക്കു ഗതാഗത തടസങ്ങൾ ഉണ്ടാകുമ്പോൾ നഷ്ടം എത്രയോ കോടികളാണ്!
നികുതി അടയ്ക്കുന്ന ടൂറിസ്റ്റ് വാഹന ഓപ്പറേറ്റർമാർ നേരിടുന്ന നഷ്ടം കാണാൻ നാട്ടിൽ ആരുമില്ല. ട്രാഫിക് ബ്ലോക്ക് ഇല്ലാതാക്കുകയും ത്രൈമാസ നികുതി കുറയ്ക്കുകയും ചെയ്തില്ലെങ്കിൽ ടൂറിസ്റ്റ് ടാക്സിക്കാർ അവരുടെ തൊഴിൽ ഉപേക്ഷിക്കേണ്ടിവരും. കേരളത്തിലെ വാഹന ഉടമകൾ ഉടൻ സംഘടിച്ച് പ്രശ്നപരിഹാരത്തിനു ശ്രമിക്കണം.
അഡ്വ. ഫിലിപ്പ് പഴേമ്പള്ളി, പെരുവ