മെഡിസെപ് പോളിസി നിർബന്ധമാക്കരുത്
Thursday, August 14, 2025 12:29 AM IST
അടുത്തഘട്ടം തുടങ്ങുന്ന അഞ്ചുലക്ഷം രൂപയുടെ മെഡിസെപ് പോളിസിയിൽ സർക്കാർ ജീവനക്കാരും പെൻഷൻകാരും അംഗങ്ങളാകണമെന്നു നിർബന്ധം പിടിക്കരുത്. പോളിസിയിൽ അംഗങ്ങളാകാനുള്ള സ്വാതന്ത്ര്യം ജീവനക്കാർക്കും പെൻഷൻകാർക്കും നൽകണം.
തുച്ഛമായ പെൻഷൻ വാങ്ങുന്നവർക്കും ശമ്പളം വാങ്ങുന്നവർക്കും എല്ലാ മാസവും 750 രൂപ പ്രീമിയം അടയ്ക്കുന്നതു ബാധ്യതയാണ്. അതിനാൽ ഇവരുടെ താത്പര്യവും സാമ്പത്തിക പദ്ധതിയും അനുസരിച്ച് മെഡിസെപ് പോളിസിയിൽ അംഗങ്ങളാകാൻ സ്വാതന്ത്ര്യം നൽകണം. പലരും എൽഐസി, ബാങ്കുകളുടെ ആരോഗ്യ ഇൻഷ്വറൻസ്, പൊതുമേഖലാ സ്ഥാപനങ്ങൾ ഇങ്ങനെ പല ഇൻഷ്വറൻസ് പോളിസികളിലും ഇതിനോടകം ചേർന്നിട്ടുള്ളവരാണ്.
ഇനിയുമൊരു പോളിസിയിൽകൂടി അംഗമാകാൻ പലർക്കും സാമ്പത്തികശേഷിയില്ല. അതിനാൽ ഇവർക്കു താത്പര്യമനുസരിച്ചു പോളിസിയിൽ ചേരാനുള്ള സ്വാതന്ത്ര്യം അനുവദിക്കണം. ഇൻഷ്വറൻസ് പോളിസികളിൽ ചേരുന്നതിനു വ്യക്തികൾക്കുള്ള സ്വാതന്ത്ര്യം നിഷേധിക്കരുത്.
റോയി വർഗീസ്, ഇലവുങ്കൽ