അധികാരക്കസേരയ്ക്കുവേണ്ടി ആടിക്കളിക്കുന്നവരോ?
Thursday, August 21, 2025 12:15 AM IST
സംസ്ഥാനത്തെ നിയമസഭാ തെരെഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾ മാത്രം ബാക്കിനിൽക്കേ പലരും സ്ഥാനാർഥിയാകാനുള്ള ചരടുവലികൾ തുടങ്ങിക്കഴിഞ്ഞു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ, വളരെ പണിപ്പെട്ട് സീറ്റ് ഒപ്പിച്ചു വിജയിച്ച എംപിമാരും ഇക്കൂട്ടത്തിലുണ്ട് എന്നതാണ് അനഭിലഷണീയമായ കാര്യം.
കേന്ദ്രത്തിൽ മന്ത്രിക്കസേര ഒത്തില്ല, അത് സംസ്ഥാനത്ത് ഒപ്പിക്കണം എന്നതാണ് ഉന്നം. അതുപോലെതന്നെ തിരിച്ചും. കാലാവധി തീരുന്നതിനുമുൻപ് ഇങ്ങനെ ആടിക്കളിക്കാനല്ലല്ലോ ജനങ്ങൾ ഇവരെ തെരഞ്ഞെടുത്തയയ്ക്കുന്നത്. ഇതുമൂലമുണ്ടാകുന്ന ഉപതെരെഞ്ഞെടുപ്പുകൾക്ക് വൻ പണച്ചിലവും അധ്വാനവും വരുത്തി വയ്ക്കുന്ന ഈ പ്രവണതയ്ക്ക് അറുതി വരുത്താനുള്ള നടപടികൾ ഉണ്ടാകേണ്ടതല്ലേ?
സി.സി. മത്തായി മാറാട്ടുകളം ചങ്ങനാശേരി