ഈ സ്റ്റാൻഡുകളിൽ കയറാതിരുന്നുകൂടേ
Tuesday, August 19, 2025 12:46 AM IST
തിരുവനന്തപുരം മുതൽ വടക്കോട്ട് കോട്ടയം വരെയുള്ള കെഎസ്ആർടിസി സ്റ്റാൻഡുകളിൽ ബസുകൾ കയറുന്ന പരിപാടി നിർത്തിയാൽ കെഎസ്ആർടിസിക്ക് കോടികളുടെ ലാഭം ഉണ്ടാകും.
ചടയമംഗലം, തിരുവല്ല പോലെയുള്ള സ്റ്റാൻഡുകളിൽ കയറുന്ന ബസിനുള്ളിലെ യാത്രക്കാരുടെ അവസ്ഥ കടൽക്ഷോഭത്തിൽപ്പെട്ട കപ്പൽയാത്രക്കാരുടേതിനു സമാനമാണ്... ആടിയുലഞ്ഞു നടുവൊടിയുകയാണ്...! അപ്പോൾ ബസുകളുടെ അവസ്ഥയോ...!!
ആകെ തകർന്നുതരിപ്പണമായി കിടക്കുന്ന സ്റ്റാൻഡ് ശരിയാക്കാൻ പരിപാടിയില്ലെങ്കിൽ പിന്നെ കയറാതിരിക്കുന്നതു തന്നെയാണ് നല്ലത്, യാത്രക്കാർക്കും കെഎസ്ആർടിസിക്കും.
ജോസ് കെ. തോമസ് കുളനട, പന്തളം