സൗദിയിൽ ഡോക്ടർ, നഴ്സ് നിയമനം
Tuesday, September 17, 2019 11:31 PM IST
തിരുവനന്തപുരം: സൗദി അറേബ്യ ആരോഗ്യമന്ത്രാലയത്തിന്റെ കീഴിൽ ഈസ്റ്റേൺ പ്രോവിൻസിലുള്ള വിവിധ ആശുപത്രികളിൽ നിയമനത്തിനായി കൺസൾട്ടന്റ്സ്, സ്പെഷലിസ്റ്റ് ഡോക്ടർമാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. മൂന്ന് വർഷം കൂടുതൽ പ്രവൃത്തിപരിചയം വേണം. അപേക്ഷകൾ saudimo [email protected] എന്ന മെയിലിൽ അയയ്ക്കണം. വിശദവിവരങ്ങൾക്ക് www.odepc.kerala.gov.in സന്ദർശിക്കുക.
സൗദി അറേബ്യ ആരോഗ്യമന്ത്രാലയത്തിന്റെ കീഴിലുള്ള വിവിധ ആശുപത്രികളിലേക്ക് നിയമനത്തിനായ് ബിഎസ്സി/എംഎസ്സി നഴ്സുമാരിൽ (സ്ത്രീകൾ മാത്രം) നിന്ന് അപേക്ഷ ക്ഷണിച്ചു.
ഒക്ടോബർ 15 മുതൽ 20 വരെ ഡൽഹിയിൽ നടത്തുന്ന തെരഞ്ഞെടുപ്പിലേക്ക് മൂന്ന് വർഷം പ്രവൃത്തിപരിചയം ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷ ബന്ധപ്പെട്ട സർട്ടിഫിക്കറ്റ്, പ്രവൃത്തിപരിചയം, ആധാർ എന്നിവയുടെ പകർപ്പുകളും ഒരു ഫോട്ടോയും സഹിതം odepcmoh@gm ail.com എന്ന ഇ-മെയിലിൽ അയയ്ക്കണം. HRD-MEA അറ്റസ്റ്റേഷൻ Data Flow കഴിഞ്ഞവർക്ക് മുൻഗണന. വിവരങ്ങൾക്ക് www.ode pc.ker ala.gov.in സന്ദർശിക്കുക.