നിപ്പ: ജാഗ്രതാനിർദേശവുമായി ആരോഗ്യവകുപ്പ്
Monday, July 14, 2025 6:12 AM IST
തിരുവനന്തപുരം: പാലക്കാട് സ്വകാര്യ ആശുപത്രിയില്‍ മരിച്ച 57 വയസുകാരന് നിപ്പ റിപ്പോര്‍ട്ട് ചെയ്ത സാഹര്യത്തിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് ആരോഗ്യവകുപ്പ്. പാലക്കാട്, മലപ്പുറം, കോഴിക്കോട്,കണ്ണൂർ, വയനാട്, തൃശൂർ ജില്ലകളിലാണ് നിർദേശം നൽകിയത്.
നിപ്പ രോഗലക്ഷണവുമായി എത്തുന്നവരുടെ വിവരങ്ങൾ ആരോഗ്യവകുപ്പിലേക്ക് റിപ്പോർട്ട് ചെയ്യണം. ആരോഗ്യ പ്രവര്‍ത്തകരും ആശുപത്രിയിലെത്തുന്ന രോഗികളും കൂട്ടിരിപ്പുകാരും മാസ്ക് ധരിക്കണം തുടങ്ങിയ നിർദേശങ്ങളും ആരോഗ്യവകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.
നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 543 പേരാണ് ഉള്ളത്. അതില്‍ 46 പേര് പുതിയ കേസിന്റെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളവരാണ്.