സിസ്റ്റര്‍ മേരി ബനീഞ്ഞയുടെ 40-ാം ചരമ വാര്‍ഷികാചരണം
Sunday, July 13, 2025 2:46 AM IST
കൊച്ചി: കവയിത്രി സിസ്റ്റര്‍ മേരി ബനീഞ്ഞയുടെ (മേരി ജോണ്‍ തോട്ടം) 40-ാം ചരമ വാര്‍ഷികം പിഒസിയിലെ വാങ്മയത്തില്‍ ആചരിക്കും. ഇതിന്റെ ഭാഗമായി ‘സിസ്റ്റര്‍ മേരി ബനീഞ്ഞയുടെ കാവ്യലോകം’ എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള കൊളോക്കിയം സംഘടിപ്പിക്കും.
15ന് വൈകുന്നേരം അഞ്ചിന് എഴുത്തുകാരിയും നിരൂപകയുമായ ഡോ.രതി മേനോന് കൊളോക്കിയം ഉദ്ഘാടനം ചെയ്യും. ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി അധ്യക്ഷത വഹിക്കും. ഡോ. മാത്യു ഇലഞ്ഞി, പ്രഫ. വി.ജി. തമ്പി, സിസ്റ്റര്‍ ഡോ. നോയേല്‍ റോസ് എന്നിവര്‍ സിസ്റ്റര്‍ മേരി ബനീഞ്ഞയുടെ കാവ്യലോകത്തെ വിശകലനം ചെയ്തു പ്രസംഗിക്കും.
കാല്പനിക കാലഘട്ടത്തിന്റെ ചാരുതകളെ കാവ്യ ഭാവങ്ങളിലിണക്കിച്ചേര്‍ത്ത് മലയാള കാവ്യലോകത്തിനു നല്കിയ എഴുത്തുകാരിയാണ് സിസ്റ്റര്‍ മേരി ബനീഞ്ഞ.