നഷ്ടപരിഹാരത്തുക കെട്ടിവച്ചതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍
Saturday, July 12, 2025 2:46 AM IST
കൊച്ചി: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ഥിയായിരുന്ന സിദ്ധാര്‍ഥന്റെ കുടുംബത്തിന് ദേശീയ മനുഷ്യാവകാശ കമ്മീഷന് ഉത്തരവിട്ട ഏഴു ലക്ഷം നഷ്ടപരിഹാരത്തുക ഹൈക്കോടതി രജിസ്ട്രിയില്‍ കെട്ടിവച്ചതായി സര്‍ക്കാര്‍ കോടതിയിൽ അറിയിച്ചു.
ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ 2024 ഒക്ടോബര്‍ ഒന്നിലെ ഉത്തരവ് ചോദ്യം ചെയ്തു സര്‍ക്കാര്‍ നല്കിയ ഹര്‍ജി പരിഗണിക്കവേയാണ് ഇക്കാര്യം അറിയിച്ചത്. തുടര്‍ന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന് അടക്കമുള്ളവരോടു വിശദീകരണം സമര്‍പ്പിക്കാന്‍ ചീഫ് ജസ്റ്റീസ് നിധിന് ജാംദാര്‍, ജസ്റ്റീസ് ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് നിര്‍ദേശിച്ചു.