സംസ്ഥാന കായകല്‍പ്പ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു
Saturday, July 12, 2025 1:46 AM IST
തിരുവനന്തപുരം: 2024-25 വര്‍ഷത്തിലെ സംസ്ഥാന കായകല്‍പ്പ് അവാര്‍ഡുകള്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപിച്ചു.
സംസ്ഥാനത്തെ ജില്ലാ/ ജനറല്‍/ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി വിഭാഗത്തില്‍ 93 ശതമാനം മാര്‍ക്ക് നേടി തൃശൂര്‍, ഇരിഞ്ഞാലക്കുട ജനറല്‍ ആശുപത്രിയും എറണാകുളം ജനറല്‍ ആശുപത്രിയും ഒന്നാം സ്ഥാനമായ 50 ലക്ഷം രൂപയുടെ അവാര്‍ഡ് പങ്കിട്ടു (25 ലക്ഷം വീതം).
കൂടാതെ 92 ശതമാനം മാര്‍ക്ക് നേടി മലപ്പുറം ജില്ലാ ആശുപത്രി നിലമ്പൂരും, കോഴിക്കോട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയും രണ്ടാം സ്ഥാനമായ 20 ലക്ഷം രൂപയുടെ അവാര്‍ഡ് പങ്കിട്ടു (10 ലക്ഷം വീതം).
ജില്ലാ/ജനറല്‍ ആശുപത്രികളില്‍ 96 ശതമാനം മാര്‍ക്ക് നേടി തൃശൂര്‍, ഇരിഞ്ഞാലക്കുട ജനറല്‍ ആശുപത്രി 10 ലക്ഷം രൂപ നേടുകയും സബ് ജില്ലാതലത്തില്‍ (താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് /താലൂക്ക് ആശുപത്രി/ സാമൂഹികാരോഗ്യകേന്ദ്രം) 96 ശതമാനം മാര്‍ക്ക് നേടി കാസര്‍ഗോഡ്, തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രി 5 ലക്ഷം രൂപയുടെ പരിസ്ഥിതി സൗഹൃദ അവാര്‍ഡിന് അര്‍ഹരായി.