ഫോ​​​ർ​​​ട്ടു​​​കൊ​​​ച്ചി: ക​​​മാ​​​ല ക​​​ട​​​വി​​​ൽ ചീ​​​ന​​​വ​​​ല​​​ക​​​ൾ​​​ക്ക് സ​​​മീ​​​പം ആ​​​റ​​​ടി നീ​​​ള​​​വും ആ​​​റ​​​ടി വീ​​​തി​​​യു​​​മു​​​ള്ള ച​​​തു​​​ര​​​ത്തി​​​ലു​​​ള്ള ഫൈ​​​ബ​​​ർ ക​​​ണ്ടെ​​​യ്ന​​​ർ ക​​​ണ്ടെ​​​ത്തി. ഒ​​​ര​​​ടി​​​യോ​​​ളം പൊ​​​ക്ക​​​മു​​​ണ്ട്.

പു​​​റം​​​ക​​​ട​​​ലി​​​ൽ ക​​​ഴി​​​ഞ്ഞ മാ​​​സം മു​​​ങ്ങി​​​യ ക​​​പ്പ​​​ലി​​​ൽനി​​​ന്നാ​​​ണോ എ​​​ന്നു സം​​​ശ​​​യ​​​മു​​​ണ്ട്. മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ പോ​​​ലീ​​​സി​​​ൽ വി​​​വ​​​രം അ​​​റി​​​യി​​​ച്ച​​​തി​​​നെ തു​​​ട​​​ർ​​​ന്ന് പോ​​​ലീ​​​സെ​​​ത്തി തീ​​​ര​​​ത്ത് ത​​​ന്നെ കെ​​​ട്ടി​​​യി​​​ട്ടി​​​ട്ടു​​​ണ്ട്. ബ​​​ന്ധ​​​പ്പെ​​​ട്ട അ​​​ധി​​​കൃ​​​ത​​​രെ വി​​​വ​​​ര​​​മ​​​റി​​​യി​​​ച്ച​​​താ​​​യി പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു.