എക്സൈസ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന സമ്മേളനം പത്തനംതിട്ടയിൽ
Sunday, July 13, 2025 2:46 AM IST
പത്തനംതിട്ട: കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ 45-മത് സംസ്ഥാന സമ്മേളനം 14 ,15 തീയതികളിൽ പത്തനംതിട്ട ഓമല്ലൂർ അഞ്ജലി ഓഡിറ്റോറിയത്തിൽ നടക്കും.
നാളെ രാവിലെ 10ന് പ്രതിനിധി സമ്മേളനം മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് ടി. സജുകുമാർ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ കെ.യു. ജനീഷ് കുമാർ എംഎൽഎ മുഖ്യപ്രഭാഷണം നടത്തും. വൈകുന്നേരം ആറിന് സാംസ്കാരിക സമ്മേളനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. സംസ്ഥാന വൈസ് പ്രസിഡന്റ് ടി.ബി. ഉഷ അധ്യക്ഷത വഹിക്കും.