ഹൃദയപരിശോധനയ്ക്ക് മൂർഖൻ!
Saturday, July 12, 2025 1:46 AM IST
പരിയാരം: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് കാര്‍ഡിയോളജി വാർഡില്‍ മൂർഖൻ പാമ്പ്. താഴത്തെ നിലയിലെ കാർഡിയോളജി വാർഡിലെ ശുചിമുറിയിലാണു വ്യാഴാഴ്ച രാവിലെ മൂർഖൻ പാമ്പിനെ കണ്ടത്.
ബി ബ്ലോക്കിലെ രോഗിയുടെ കൂട്ടിരിപ്പുകാർ ശുചിമുറിയിലേക്ക് ഇഴഞ്ഞുപോകുന്ന മൂർഖനെ കാണുകയായിരുന്നു. പിന്നീട് സുരക്ഷാ ജീവനക്കാരെത്തി പാമ്പിനെ പിടികൂടി മാറ്റി.
ഗവ. മെഡിക്കല്‍ കോളജില്‍ വര്‍ഷങ്ങളായി തുടര്‍ന്നുവരുന്ന പാമ്പുശല്യം മാറ്റമില്ലാതെ തുടരുകയാണ്. വിദ്യാർഥികളുടെ ഹോസ്റ്റലുകളിലും മറ്റും പാമ്പുശല്യം നേരത്തേ തന്നെ ഉണ്ടായിരുന്നു.