കീം വിഷയത്തിൽ ആലോചന വൈകി: എം.വി. ഗോവിന്ദൻ
Saturday, July 12, 2025 2:46 AM IST
തിരുവനന്തപുരം: കീം പ്രോസ്പെക്ടസ് വിഷയത്തിൽ ആലോചന വൈകിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.
പ്രോസ്പെക്ടസിൽ മാറ്റം വരുത്താൻ സർക്കാരിനു കഴിയും. കേരള സിലബസിൽ പഠിക്കുന്ന വിദ്യാർഥികൾ കീമിൽ പിന്തള്ളപ്പെടുന്നത് ഒഴിവാക്കുന്നതിനായാണ് ക്രമീകരണങ്ങൾ സർക്കാർ വരുത്തിയത്. കേരള സിലബസിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് അനുകൂലമായ നിലപാടാണ് സർക്കാർ സ്വീകരിച്ചത്.
എന്നാൽ കോടതി ഇടപെടലിനെത്തുടർന്ന് ഇത് ഇക്കുറി പ്രയോഗത്തിൽ വരുത്താനായില്ല. ഇത് അനുഭവപാഠമാണ്. വിഷയത്തിൽ സുപ്രീംകോടതിയെ സമീപിക്കാത്തത് വിദ്യാർഥികളുടെ ഭാവി മുന്നിൽ കണ്ടാണെന്നും അടുത്ത വർഷം പ്രോസ്പെക്ടസിൽ ഉചിതമായ തിരുത്തൽ വരുത്തുന്നതിന് മുൻകൂട്ടി നടപടികൾ സ്വീകരിക്കണമെന്ന് പാർട്ടി സർക്കാരിന് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.