ഗവർണർ കേരളത്തിനു നാണക്കേടെന്ന് കെ.സി. വേണുഗോപാൽ എംപി
Monday, July 14, 2025 3:20 AM IST
പാലക്കാട്: സ്കൂൾ വിദ്യാർഥികളെക്കൊണ്ട് ബിജെപി ജില്ലാ സെക്രട്ടറി ഉൾപ്പെടെയുള്ളവരുടെ കാലുകഴുകിപ്പിച്ച നടപടിയെ ന്യായീകരിച്ച ഗവർണർ കേരളത്തിനു നാണക്കേടാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി.
പാലക്കാട്ട് മാധ്യമപ്രവർത്തകരോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രാജേന്ദ്ര ആർലേക്കർ കേരളത്തെ ഇരുണ്ടയുഗത്തിലേക്കു കൊണ്ടുപോകാൻ ശ്രമിക്കുന്നു. ശ്രീനാരായണഗുരുവിനും ചട്ടന്പിസ്വാമിക്കും മഹാത്മാ അയ്യങ്കാളിക്കും ജന്മംനൽകിയ മണ്ണാണിത്.
നവോത്ഥാനം നടന്ന ഈ നാടിന്റെ ചരിത്രം ഗവർണർക്ക് അറിയില്ല. കുട്ടികളെക്കൊണ്ട് കാലുകഴുകിപ്പിക്കുന്നതാണു നാടിന്റെ സംസ്കാമെന്ന് ഗവർണർ പറഞ്ഞാൽ കേരളജനത അംഗീകരിക്കില്ല. പുരോഗമനമുന്നേറ്റം നടത്തിയ സംസ്ഥാനത്തെ പിന്നോട്ടുനയിക്കാനുള്ള ഗവർണറുടെ നടപടി അപലപനീയമാണ്. കെ.സി. വേണുഗോപാൽ പറഞ്ഞു.