തെരുവുനായ കുറുകെ ചാടി: ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു
Monday, July 14, 2025 6:12 AM IST
ബദിയഡുക്ക: തെരുവുനായ കുറുകെ ചാടിയപ്പോള്‍ വെട്ടിച്ച ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. എന്മകജെ പെര്‍ള പദ്രെയിലെ ബി. പ്രവീണ്‍ (31) ആണു മരിച്ചത്.
ശനിയാഴ്ച രാവിലെ ഉക്കിനടുക്ക മെഡിക്കല്‍ കോളജിനു സമീപമാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ പ്രവീണിനെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയോടെ മരിച്ചു. ദേവണ്ണ നായ്ക്-ശാരദ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: ചന്ദ്രശേഖര, പവിത്ര, വിദ്യാശ്രീ.