എ​രു​മേ​ലി വി​മാ​ന​ത്താ​വ​ളം; അ​ന്യാ​യം അ​ടു​ത്ത മാ​സം ഫ​യ​ൽ ചെ​യ്യും
Monday, November 18, 2019 1:21 AM IST
കോ​​ട്ട​​യം: ശ​​ബ​​രി ഗ്രീ​​ൻ​​ഫീ​​ൽ​​ഡ് വി​​മാ​​ന​​ത്താ​​വ​​ളം നി​​ർ​​മാ​​ണ​​ത്തി​​നു ചെ​​റു​​വ​​ള്ളി എ​​സ്റ്റേ​​റ്റ് ഏ​​റ്റെ​​ടു​​ക്കു​​ന്ന​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രി​​നു​​വേ​​ണ്ടി കോ​​ട്ട​​യം ജി​​ല്ലാ ഭ​​ര​​ണ​​കൂ​​ടം അ​​ടു​​ത്ത​​മാ​​സം പാ​​ലാ സ​​ബ് കോ​​ട​​തി​​യി​​ൽ അ​​ന്യാ​​യം ഫ​​യ​​ൽ ചെ​​യ്യും. ഗ​​വ. പ്ലീ​​ഡ​​ർ സ​​ജി കൊ​​ടു​​വ​​ത്തി​​നെ ഇ​​തി​​ന്‍റെ ന​​ട​​ത്തി​​പ്പി​​നാ​​യി സ​​ർ​​ക്കാ​​ർ സ്പെ​​ഷ​​ൽ പ്ലീ​​ഡ​​റാ​​യി നി​​യ​​മി​​ക്കും. അ​​ന്യാ​​യം ന​​ൽ​​കാ​​നു​​ള്ള ഫ​​യ​​ലു​​ക​​ൾ ത​​യാ​​റാ​​ക്കി​​ക്ക​​ഴി​​ഞ്ഞു. കു​​ത്ത​​ക പാ​​ട്ട​​ക്കാ​​ലാ​​വ​​ധി ക​​ഴി​​ഞ്ഞ ചെ​​റു​​വ​​ള്ളി എ​​സ്റ്റേ​​റ്റ് വി​​മാ​​ന​​ത്താ​​വ​​ളം നി​​ർ​​മി​​ക്കാ​​ൻ നി​​ല​​വി​​ൽ കൈ​​വ​​ശ​​ക്കാ​​രാ​​യ ബി​​ലീ​​വേ​​ഴ്സ് ച​​ർ​​ച്ചി​​ൽ​​നി​​ന്നു വി​​ട്ടു​​കി​​ട്ടു​​ന്ന​​തി​​നാ​​ണ് അ​​ന്യാ​​യം ഫ​​യ​​ൽ ചെ​​യ്യു​​ന്ന​​ത്.

സ​​ർ​​ക്കാ​​ർ അ​​ന്യാ​​യം ഫ​​യ​​ൽ ചെ​​യ്യാ​​നി​​രി​​ക്കെ ബി​​ലീ​​വേ​​ഴ്സ് ച​​ർ​​ച്ച് പ്ര​​തി​​നി​​ധി​​ക​​ൾ ഹൈ​​ക്കോ​​ട​​തി​​യി​​ൽ റി​​ട്ട് ഫ​​യ​​ൽ ചെ​​യ്ത​​താ​​യി പ്ലീ​​ഡ​​ർ സ​​ജി കൊ​​ടു​​വ​​ത്ത് പ​​റ​​ഞ്ഞു. സ​​ഭ​​യു​​ടെ ഉ​​ട​​മ​​സ്ഥ​​ത​​യി​​ലു​​ള്ള എ​​സ്റ്റേ​​റ്റി​​ൽ അ​​വ​​രു​​ടെ അ​​നു​​മ​​തി​​യി​​ല്ലാ​​തെ വി​​മാ​​ന​​ത്താ​​വ​​ളം ന​​ട​​ത്താ​​ൻ സം​​സ്ഥാ​​ന സ​​ർ​​ക്കാ​​ർ തീ​​രു​​മാ​​നി​​ച്ച​​താ​​യി വ്യ​​ക്ത​​മാ​​ക്കി​​യാ​​ണ് റി​​ട്ട്. ഉ​​ട​​മ​​സ്ഥ​​​​വ​​കാ​​ശം സം​​ബ​​ന്ധി​​ച്ച കോ​​ട​​തി വി​​ധി​​ക​​ളു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ അ​​വ​​കാ​​ശം ഉ​​ന്ന​​യി​​ച്ചാ​​ണ് റി​​ട്ട് ന​​ൽ​​കി​​യി​​ട്ടു​​ള്ള​​ത്. അ​​തേ​​സ​​മ​​യം ഈ ​​റി​​ട്ടി​​ൽ ഹൈ​​ക്കോ​​ട​​തി അ​​ഡ്മി​​ഷ​​ൻ ന​​ൽ​​കി​​യി​​ട്ടി​​ല്ല. കോ​​ട​​തി കേ​​സ് പ​​രി​​ഗ​​ണ​​ന​​യ്ക്കെ​​ടു​​ത്താ​​ലും സ​​ർ​​ക്കാ​​ർ ത​​ല​​ത്തി​​ൽ പാ​​ലാ കോ​​ട​​തി​​യി​​ലെ അ​​ന്യാ​​യ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട ന​​ട​​പ​​ടി​​ക​​ൾ മു​​ന്നോ​​ട്ടു നീ​​ങ്ങാ​​നാ​​ണു തീ​​രു​​മാ​​നം. പ്ലീ​​ഡ​​ർ ഇ​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട അ​​ഡ്വ​​ക്കേ​​റ്റ് ജ​​ന​​റ​​ലി​​ന്‍റെ ഉ​​പ​​ദേ​​ശം തേ​​ടി​​യി​​ട്ടു​​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.