കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ലിരു​ന്ന പ്ര​വാ​സി കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു
Monday, March 30, 2020 12:31 AM IST
ക​​​ണ്ണൂ​​​ർ: കോ​​​വി​​​ഡി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ലാ​​​യി​​​രു​​​ന്ന പ്ര​​​വാ​​​സി കു​​​ഴ​​​ഞ്ഞു​​​വീ​​​ണു​​​മ​​​രി​​​ച്ചു. ക​​​ഴി​​​ഞ്ഞ 21ന് ​​​ദു​​​ബാ​​​യി​​​ല്‍​നി​​​ന്ന് എ​​​ത്തി​​​യ​​​ശേ​​​ഷം വീ​​​ട്ടി​​​ല്‍ നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ല്‍ ക​​​ഴി​​​യു​​​ക​​​യാ​​​യി​​​രു​​​ന്ന ക​​​ണ്ണൂ​​​ര്‍ ചേ​​​ലേ​​​രി സ്വ​​​ദേ​​​ശി അ​​​ബ്ദു​​​ള്‍ ഖാ​​​ദ​​​ര്‍ (65) ആ​​​ണ് മ​​​രി​​​ച്ച​​​ത്. വീ​​​ട്ടി​​​ലു​​​ള്ള​​​വ​​​രെ മ​​​റ്റു വീ​​​ടു​​​ക​​​ളി​​​ലേ​​​ക്കു മാ​​​റ്റി ത​​​നി​​​ച്ചാ​​​യി​​​രു​​​ന്നു ഇ​​​ദ്ദേ​​ഹ​​ത്തെ നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ലാ​​​ക്കി​​​യ​​​ത്.

ശ​​​നി​​​യാ​​​ഴ്ച രാ​​​ത്രി വീ​​​ട്ടു​​​കാ​​​ര്‍ ഫോ​​​ണ്‍ വി​​​ളി​​​ച്ചി​​​ട്ടും എ​​​ടു​​​ക്കാ​​​തി​​​രു​​​ന്ന​​​തി​​​നെ തു​​​ട​​​ര്‍​ന്ന് ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ വീ​​​ട്ടി​​​ലെ​​​ത്തി നോ​​​ക്കി​​​യ​​​പ്പോ​​​ള്‍ കു​​​ഴ​​​ഞ്ഞു​​​വീ​​​ണ​​​നി​​​ല​​​യി​​​ല്‍ ക​​​ണ്ടെ​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു. തു​​ട​​ർ​​ന്ന് ക​​​ണ്ണൂ​​​ര്‍ ജി​​​ല്ലാ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും ര​​​ക്ഷി​​​ക്കാ​​​നാ​​​യി​​​ല്ല. ര​​​ക്ത​​​സ​​​മ്മ​​​ര്‍​ദ​​​വും ഹൃ​​​ദ​​​യ​​​സം​​​ബ​​​ന്ധ​​​മാ​​​യ അ​​​സു​​​ഖ​​​ങ്ങ​​​ളും ഉ​​​ണ്ടാ​​​യി​​​രു​​​ന്നു​​വെ​​ന്നു ബ​​​ന്ധു​​​ക്ക​​​ള്‍ പ​​​റ​​​ഞ്ഞു. മൃ​​​ത​​​ദേ​​​ഹം ക​​​ണ്ണൂ​​​ര്‍ ഗ​​​വ. മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജി​​​ല്‍ പോ​​​സ്റ്റ്മോ​​​ര്‍​ട്ട​​​ത്തി​​​ന് അ​​​യ​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.