പിതാവ് പിന്നോട്ടെടുത്ത വാഹനം തട്ടി പരിക്കേറ്റ പിഞ്ചുകുഞ്ഞ് മരിച്ചു
Thursday, May 15, 2025 1:09 AM IST
അയര്‍ക്കുന്നം: പിതാവ് വാഹനം പിന്നിലേക്ക് എടുക്കുന്നതിനിടെ ടയര്‍ തട്ടിയുണ്ടായ അപകടത്തില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഒന്നര വയസുകാരി മരിച്ചു.
അയര്‍ക്കുന്നം കോയിത്തുരുത്തില്‍ നിബിന് ദാസ്, മെരിയ ജോസഫ് എന്നിവരുടെ ഏകമകള്‍ ദേവപ്രിയയാണു മരിച്ചത്. ഇന്നലെ രാവിലെ 8.10നു ഏറ്റുമാനൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെയാണു മരണം. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞു 3.30നായിരുന്നു അപകടം.
വീടിന്റെ മുറ്റത്തു നിര്‍ത്തിയിട്ടിരുന്ന പിക് അപ് വാന്‍ തിരിച്ചിടുന്നതിനിടയില് ആയിരുന്നു അപകടം. സംസ്കാരം ഇന്ന് രാവിലെ 11നു വീട്ടുവളപ്പില്‍.