കോ​​ഴി​​ക്കോ​​ട്: കേ​​ര​​ള പോ​​ലീ​​സി​​ന്‍റെ കു​​തി​​ര​​പ്പ​​ട​​യ്ക്കു ക​​രു​​ത്തു പ​​ക​​രാ​​ന്‍ ഇ​​ന്ത്യ​​ന്‍ ആ​​ര്‍മി​​യി​​ല്‍നി​​ന്നു പ​​രി​​ശീ​​ല​​നം സി​​ദ്ധി​​ച്ച മൂ​​ന്നു പ​​ട​​ക്കു​​തി​​ര​​ക​​ളെ വാ​​ങ്ങു​​ന്നു. ഏ​​ക​​ദേ​​ശം 24,40,500 രൂ​​പ ചെ​​ല​​വു പ്ര​​തീ​​ക്ഷി​​ക്കു​​ന്ന ഇ​​ട​​പാ​​ടി​​ന് സം​​സ്ഥാ​​ന ആ​​ഭ്യ​​ന്ത​​ര വ​​കു​​പ്പ് അ​​നു​​മ​​തി ന​​ല്‍കി.

അ​​ര​​ക്കോ​​ടി​​യി​​ല​​ധി​​കം രൂ​​പ ചെ​​ല​​വി​​ല്‍ എ​​ട്ടു കു​​തി​​ര​​ക​​ളെ വാ​​ങ്ങാ​​നാ​​ണ് ആ​​ദ്യം തീ​​രു​​മാ​​നി​​ച്ചി​​രു​​ന്ന​​തെ​​ങ്കി​​ലും ആ​​ര്‍മി​​യി​​ല്‍ നി​​ന്ന് അ​​ത്ര​​യും കു​​തി​​ര​​ക​​ള്‍ ല​​ഭ്യ​​മാ​​യി​​രു​​ന്നി​​ല്ല. ഒ​​ടു​​വി​​ല്‍ മൂ​​ന്നു പ​​ട​​ക്കു​​തി​​ര​​ക​​ളെ വി​​ല​​യ്ക്ക് കൈ​​മാ​​റാ​​നു​​ള​​ള സ​​ന്ന​​ദ്ധ​​ത ആ​​ര്‍മി കേ​​ര​​ള പോ​​ലീ​​സി​​നെ അ​​റി​​യി​​ക്കു​​ക​​യാ​​യി​​രു​​ന്നു.

ഇ​​ന്ത്യ​​ന്‍ ആ​​ര്‍മി​​യി​​ലെ സ​​ഹാ​​റ​​ന്‍പു​​രി​​ലെ ഡി​​പ്പോ​​യി​​ല്‍നി​​ന്ന് കു​​തി​​ര​​ക​​ളെ കൊ​​ണ്ടു​​പോ​​കു​​ന്ന​​തി​​നു​​ള്ള യാ​​ത്രാ​​ച്ചെ​​ല​​വ്, അ​​വ​​യു​​ടെ തീ​​റ്റ, എ​​ന്നി​​വ​​യെ​​ല്ലാം കേ​​ര​​ളാ പോ​​ലീ​​സ് വ​​ഹി​​ക്ക​​ണം.


തി​​രു​​വി​​താം​​കൂ​​ര്‍ മ​​ഹാ​​രാ​​ജാ​​വാ​​യി​​രു​​ന്ന വി​​ശാ​​ഖം തി​​രു​​നാ​​ള്‍ 1880ല്‍ ​​രൂ​​പ​​വ​​ത്ക​​രി​​ച്ച "രാ​​ജ​​പ്ര​​മു​​ഖാ​​സ് ബോ​​ഡി ഗാ​​ര്‍ഡ്’ എ​​ന്ന കു​​തി​​ര​​പ്പ​​ട്ടാ​​ള​​മാ​​ണ് 1961ല്‍ ​​കേ​​ര​​ള പോ​​ലീ​​സി​​ന്‍റെ അ​​ശ്വാ​​രൂ​​ഢ സേ​​ന​​യാ​​യി മാ​​റി​​യ​​ത്.

തി​​രു​​വ​​ന​​ന്ത​​പു​​രം സി​​റ്റി പോ​​ലീ​​സ് ക​​മ്മീ​​ഷ​​ണ​​റു​​ടെ കീ​​ഴി​​ലു​​ള്ള കു​​തി​​ര​​പ്പ​​ട​​സേ​​ന തി​​രു​​വ​​ന​​ന്ത​​പു​​രം ജ​​ഗ​​തി ക​​ണ്ണേ​​റ്റു​​മു​​ക്കി​​ലെ 1.14 എ​​ക്ക​​റി​​ലാ​​ണു പ്ര​​വ​​ര്‍ത്തി​​ക്കു​​ന്ന​​ത്. ക്ര​​മ​​സ​​മാ​​ധാ​​ന​​പാ​​ല​​ന​​ത്തി​​ലും ജ​​ന​​മൈ​​ത്രി പോ​​ലീ​​സ് ഡ്യൂ​​ട്ടി​​യു​​ടെ ഭാ​​ഗ​​മാ​​യ ബീ​​റ്റ് പ​​ട്രോ​​ളിം​​ഗി​​നും കു​​തി​​ര​​പ്പോ​​ലീ​​സ് സ​​ജീ​​വ​​മാ​​ണ്.