യുഡിഎഫ് അധികാരത്തില്‍ വരും: അനൂപ് ജേക്കബ്
Saturday, May 10, 2025 2:04 AM IST
കോട്ടയം: 2026ല്‍ യുഡിഎഫ് അധികാരത്തില്‍ വരുമെന്ന് കേരള കോണ്‍ഗ്രസ്-ജേക്കബ് പാര്‍ട്ടി ലീഡര്‍ അനൂപ് ജേക്കബ് എംഎല്‍എ. കേരള കോണ്‍ഗ്രസ് ജേക്കബ് സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേരള കോണ്‍ഗ്രസ് -ജേക്കബ് സംസ്ഥാന സമ്മേളനതിനോടാനുബന്ധിച്ച് കോട്ടയം ടി.എം. ജേക്കബ് നഗറില്‍ (തിരുനക്കര മൈതാനം) പാര്‍ട്ടി ലീഡര്‍ അനൂപ് ജേക്കബ് എംഎല്‍എയുടെ സാന്നിധ്യത്തില്‍ പാര്‍ട്ടി ചെയര്മാന് വാക്കനാട് രാധാകൃഷ്ണന് പതാക ഉയര്‍ത്തി.
സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ കെ.ആര്. ഗിരിജന്‍, പി.എസ്. ജെയിംസ്, രാജു പാണാലിക്കല്‍, റെജി ജോര്‍ജ്, കല്ലട ഫ്രാന്‍സിസ്, സുനില്‍ എടപ്പാലക്കാട്ട്, സാജന് ജോസഫ്, ടോമി വേദഗിരി, അനൂപ് കങ്ങഴ, ബി.എ. ഷാനവാസ്, ബിജു താനത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.