കോ​​​ഴി​​​ക്കോ​​​ട്: പ​​​ഹ​​​ല്‍ഗാം ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തി​​​നു തി​​​രി​​​ച്ച​​​ടി ന​​​ല്‍കി ഇ​​​ന്ത്യ​​​ന്‍ സൈ​​​ന്യം ന​​​ട​​​ത്തി​​​യ ഓ​​​പ​​​റേ​​​ഷ​​​ന്‍ സി​​​ന്ദൂ​​​റു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ക​​​ക്കോ​​​ടി പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് പാ​​​ക്കി​​​സ്ഥാ​​​ന്‍ അ​​​നു​​​കൂ​​​ല ക​​​മ​​​ന്‍റ് ഫേ​​​സ്ബു​​​ക്കി​​​ല്‍ പോ​​​സ്റ്റു ചെ​​​യ്തു​​​വെ​​​ന്ന ആ​​​രോ​​​പ​​​ണ​​​വു​​​മാ​​​യി കോ​​​ണ്‍ഗ്ര​​​സ്.

“ദേ​​​ശാ​​​തി​​​ര്‍ത്തി​​​ക​​​ള്‍ക്ക​​​പ്പു​​​റ​​​വും മ​​​നു​​​ഷ്യ​​​രാ​​​ണ്, വി​​​ചാ​​​ര​​​വി​​​കാ​​​ര​​​മു​​​ള്ള​​​വ​​​രാ​​​ണ്’’ എ​​​ന്നാ​​​ണ് പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് കെ.​​​പി. ഷീ​​​ബ ഫേ​​​സ്ബു​​​ക്കി​​​ല്‍ കു​​​റി​​​ച്ച​​​ത്. ഷീ​​​ബ​​​യ്ക്കെ​​​തി​​​രേ പ്ര​​​തി​​​ഷേ​​​ധ​​​വു​​​മാ​​​യി കോ​​​ണ്‍ഗ്ര​​​സ് രം​​​ഗ​​​ത്ത് എ​​​ത്തി​​​യ​​​ത​​​തോ​​​ടെ പോ​​​സ്റ്റ് അ​​​പ്ര​​​ത്യ​​​ക്ഷ​​​മാ​​​യി.


ഷീ​​​ബ​​​യു​​​ടെ പോസ്റ്റ് ദേ​​​ശ​​​വി​​​രു​​​ദ്ധ പ്ര​​​വ​​​ര്‍ത്ത​​​ന​​​മാ​​​ണെ​​​ന്നാ​​​ണ് കോ​​​ണ്‍ഗ്ര​​​സി​​​ന്‍റെ ആ​​​രോ​​​പ​​​ണം. സി​​​പി​​​എ​​​മ്മാ​​​ണ് ക​​​ക്കോ​​​ടി പ​​​ഞ്ചാ​​​യ​​​ത്ത് ഭ​​​രി​​​ക്കു​​​ന്ന​​​ത്.