പ്രശാന്തിന്റെ സസ്പെന്ഷന് നീട്ടി
Thursday, May 8, 2025 6:20 AM IST
തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥന് എന്‍. പ്രശാന്തിന്റെ സസ്പെന്ഷന് നീട്ടി. 180 ദിവസത്തേക്കാണ് സസ്പെന്ഷന് നീട്ടിയത്. ഡോ. എ. ജയതിലക് ചീഫ് സെക്രട്ടറിയായതിനു പിന്നാലെയാണ് നടപടി. ആറ് മാസത്തേക്കുകൂടി പ്രശാന്ത് സര്‍വീസിന് പുറത്തു നില്‍ക്കേണ്ടി വരും.
ജയതിലകിനെതിരായ പരസ്യ അധിക്ഷേപങ്ങളുടെ പേരിലാണ് എന്‍. പ്രശാന്തിനെ സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തത്. സസ്പെന്ഷന് കാലത്തും പരസ്യ വിമര്‍ശനം തുടരുകയും മേലുദ്യോഗസ്ഥര്‍ക്കെതിരേ പരിഹാസം തുടരുകയും ചെയ്തതോടെയാണ് സസ്പെന്ഷന് വീണ്ടും നീട്ടിയതെന്നാണ് വിവരം.