പി. സരിന് വിജ്ഞാന കേരളം ഉപദേശകനായി നിയമനം
Thursday, May 8, 2025 5:52 AM IST
തിരുവനന്തപുരം: കോണ്‍ഗ്രസിൽ നിന്നു സിപിഎമ്മിലെത്തിയ ഡോ.പി. സരിന് വിജ്ഞാന കേരളം പദ്ധതിയുടെ ഉപദേശകനായി നിയമനം. 80,000 രൂപ ശന്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. കോണ്‍ഗ്രസ് വിട്ടു സിപിഎമ്മിലെത്തിയ സരിൻ കഴിഞ്ഞ പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചിരുന്നു. കോണ്‍ഗ്രസിലെ രാഹുൽ മാങ്കൂട്ടത്തിനോടു പരാജയപ്പെട്ടു.
ഇതിനു ശേഷം വിജ്ഞാന കേരളം ഉപദേശകനായി സരിനെ നിയമിക്കുമെന്നു വ്യാപക പ്രചാരണമുണ്ടായിരുന്നു. എംബിബിഎസ് ബിരുദം നേടിയ ശേഷം സിവിൽ സർവീസിൽ എത്തിയ സരിൻ ജോലി രാജിവച്ചാണ് കോണ്‍ഗ്രസ് രാഷ്ട്രീയത്തിൽ എത്തിയത്. കോണ്‍ഗ്രസിന്റെ ഡിജിറ്റൽ സെല്ലിന്റെ ചുമതലക്കാരനായിരുന്നു.