പേപ്പട്ടി വിഷബാധ: വിശദപഠനം നടത്തണമെന്ന് പി.സി. തോമസ്
Wednesday, May 7, 2025 2:08 AM IST
കൊച്ചി: പേവിഷ വിഷബാധയെക്കുറിച്ചും അതുമായി ബന്ധപ്പെട്ട വാക്സിനേഷനെക്കുറിച്ചും വിശദമായ പഠനം നടത്തി ഉചിതമായ നടപടി സ്വീകരിക്കണമെന്ന് കേരള കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്‍മാനും മുന്‍ കേന്ദ്രമന്ത്രിയുമായ പി.സി. തോമസ് ആവശ്യപ്പെട്ടു.
പേപ്പട്ടി കടിച്ചാലുണ്ടാകുന്ന വിഷബാധ ഏല്‍ക്കാതിരിക്കാന്‍ ‘വാക്സിനേഷന്’എന്ന മുന്‍കരുതല്‍ എടുത്തവരിലും മരണമുണ്ടായി എന്നതു വലിയ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്.
സ്ക്വാഡുകളെ നിയോഗിച്ചു പേപ്പട്ടികളെ കണ്ടത്തി ഉന്മൂലനം ചെയ്യുന്നതിന്റെ പ്രായോഗികതയും പഠനവിഷയമാക്കണമെന്ന് പി.സി. തോമസ് ഇ-മെയില്‍ സന്ദേശം വഴി മുഖ്യമന്ത്രിയോട് അഭ്യര്‍ഥിച്ചു.