കൊച്ചി കോർപറേഷനിലെ കൈക്കൂലി ; ബില്‍ഡിംഗ് ഇന്‍സ്പെക്ടര്‍ സ്വപ്ന വിജിലന്‍സ് കസ്റ്റഡിയില്‍
Tuesday, May 6, 2025 12:19 AM IST
കൊച്ചി: നടുറോഡില്‍ വച്ച് കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ ബില്‍ഡിംഗ് ഇന്‍സ്പെക്ടര്‍ എ. സ്വപ്നയെ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഈ മാസം എട്ട് വരെ വിജിലന്‍സ് കസ്റ്റഡിയില്‍ വിട്ടു. ഇവരെ വിശദമായി ചോദ്യം ചെയ്യാന്‍ തുടങ്ങി.
സ്വപ്നയുമായി അടുപ്പം പുലര്‍ത്തിയിരുന്നവരെയും സഹപ്രവര്‍ത്തകരെയും വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യും. ഇവരുടെ ഫോണ്‍ കോളുകള്‍, ബാങ്ക് അക്കൗണ്ടുകള്‍, വാഹനങ്ങള്‍, തൃശൂരും കൊച്ചിയിലുമുള്ള വീട്, സ്ഥലം എന്നിവ കേന്ദ്രീകരിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് സ്വപ്നയെ കോര്പറേഷന് അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തിരുന്നു. കെട്ടിടനിര്‍മാണ പെര്‍മിറ്റിന് സ്വന്തം കാറില്‍ വന്ന് 15,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് സ്വപ്ന പിടിയിലായത്.