മിനി അമിനിറ്റി സെന്റർ രൂപകൽപ്പന: സ്റ്റാർട്ടപ്പുകൾക്ക് അപേക്ഷിക്കാം
Tuesday, May 6, 2025 12:19 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ നഗരങ്ങളിലെ പാർക്കുകളിൽ മിനി അമിനിറ്റി സെന്റർ രൂപകൽപ്പന ചെയ്യുന്നതിനായി ടൂറിസം വകുപ്പുമായി സഹകരിച്ച് കേരള സ്റ്റാർട്ടപ്പ് മിഷൻ (കെഎസ്യുഎം) സ്റ്റാർട്ടപ്പുകളിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു. ഡിപ്പാർട്ട്മെന്റ് ഫോർ പ്രമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡ് (ഡിപിഐഐടി) രജിസ്റ്റർ ചെയ്തിട്ടുള്ള സ്റ്റാർട്ടപ്പുകൾക്ക് അപേക്ഷിക്കാം.
ആശയപരമായ രൂപകൽപ്പന, ഈടുനിൽക്കുന്നതും സുസ്ഥിരവുമായ വസ്തുക്കളുടെ തെരഞ്ഞെടുപ്പ്), ചെലവ് എസ്റ്റിമേറ്റ്, സാങ്കേതിക വിശദാംശങ്ങൾ, മാലിന്യ സംസ്കരണ സംവിധാനങ്ങൾ തുടങ്ങിയവ അപേക്ഷയിൽ ഉൾപ്പെടുത്തണം.
സന്ദർശകർക്ക് അനുയോജ്യവും സുസ്ഥിരവും ആയിരിക്കണം അമിനിറ്റി സെന്ററുകൾ.
ടോയ്ലെറ്റ് ബ്ലോക്ക്, കുടിവെള്ളം, ബേബി കെയർ നഴ്സിംഗ് സ്റ്റേഷൻ, വിശ്രമ സ്ഥലം, പ്രഥമശുശ്രൂഷാ സംവിധാനം, ഡിജിറ്റൽ ഇൻഫർമേഷൻ കിയോസ്ക്, റീട്ടെയിൽ ആൻഡ് സുവനീർ കൗണ്ടർ, സുസ്ഥിര മാലിന്യ സംസ്കരണം, സുരക്ഷാ നിരീക്ഷണം, പരിസ്ഥിതി സൗഹൃദ ഡിസൈൻ, മിനി കഫേ, ഫുഡ് വെൻഡിംഗ് മെഷീനുകൾ, പരസ്യ ഡിസ്പ്ലേ ബോർഡുകൾ എന്നിവ മിനി അമിനിറ്റി സെന്ററിൽ ഉണ്ടായിരിക്കണം.
അപേക്ഷിക്കാനുള്ള അവസാന തീയതി: ഈ മാസം 20.