നിവിന്‍ പോളിയാണ് ആ നടനെന്നു പറഞ്ഞിട്ടില്ല: ലിസ്റ്റിന് സ്റ്റീഫന്‍
Tuesday, May 6, 2025 12:19 AM IST
കൊച്ചി: മലയാള സിനിമയിലെ തെറ്റിനു തിരികൊളുത്തിയിട്ടുണ്ടെന്ന് താന്‍ പറഞ്ഞ നടന് നിവിന്‍ പോളിയാണെന്നു താന്‍ പറഞ്ഞിട്ടില്ലെന്നു നിര്‍മാതാവും ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ഭാരവാഹിയുമായ ലിസ്റ്റിന് സ്റ്റീഫന്‍.
“പറഞ്ഞ കാര്യങ്ങളോടു തനിക്ക് ഉത്തരവാദിത്വമുണ്ട്. നല്ല ബോധ്യത്തോടെയാണു പറഞ്ഞത്. എന്തിനാണ് നിവിന്‍ പോളിയാണെന്നു ധരിക്കുന്നത്. താന്‍ ആരുടെയും പേരും പറഞ്ഞിട്ടില്ല. ഒരു പ്രശ്നമുണ്ടെങ്കില്‍ ഒന്നു രണ്ടു ദിവസംകൊണ്ട് അത് പരിഹരിക്കാനാകും.
എനിക്കും ആ നടനും എന്റെ ഒപ്പമുള്ളവര്‍ക്കും അറിയാം ആരെയാണ് ഉദ്ദേശിച്ചതെന്ന്. നടന്റെ പേര് പറയാത്തതിനു കാരണം ഫാന്സുകാരില് നിന്നുള്ള പ്രതികരണം ഭയന്നാണ്’’- ലിസ്റ്റിന് പ്രതികരിച്ചു.