ഓൾഡ് ലീഡേഴ്സ് ഓഫ് ഐക്കഫ് മീറ്റ് സമ്മേളനം നടത്തി
Tuesday, May 6, 2025 12:19 AM IST
ആലപ്പുഴ: ഓൾഡ് ലീഡേഴ്സ് ഓഫ് ഐക്കഫ് മീറ്റിന്റെ (ഓളം) 37-ാമത് സമ്മേളനം ആലപ്പുഴയിൽ സംഘടിപ്പിച്ചു. ജസ്റ്റീസ് കുര്യൻ ജോസഫ് ഉദ്ഘാടനം ചെയ്തു. വർഗീസ് കുരിശുങ്കൽ അധ്യക്ഷത വഹിച്ചു.
ഫെഡറൽ സംവിധാനത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ബന്ധങ്ങളെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് നൽകാൻ തമിഴ്നാട് ഗവൺമെന്റ് കമ്മീഷനായി നിയമിക്കപ്പെട്ട ജസ്റ്റീസ് കുര്യൻ ജോസഫ്, ഏഷ്യാനെറ്റ് ന്യൂസ് സിഇഒ ഫ്രാങ്ക് പി. തോമസ്, ടെൽക്ക് ചെയർമാൻ അഡ്വ. പി.സി. ജോസഫ് എന്നിവരെ ആദരിച്ചു.
കണ്ണൂർ സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. പി.കെ. മൈക്കിൾ തരകൻ, മുൻ ഡിജിപി ജേക്കബ് പുന്നൂസ്, സി-ഡാക് മുൻ ഡയറക്ടർ ജോർജ് അറയ്ക്കൽ, പ്രഫ. മോനമ്മ കോക്കാട്ട്, പ്രഫ. ഷേർളി പൊപ്പൻ, ജോബ് ജാക്സൺ, ലാലച്ചൻ അറയ്ക്കൽ, എ.എം. തോമസ്, ടോമി ഈപ്പൻ എന്നിവർ പ്രസംഗിച്ചു. കാലം ചെയ്ത ഫ്രാൻസിസ് മാർപാപ്പയ്ക്കും ഓളത്തിന്റെ അംഗമായിരുന്ന ജേക്കബ് പുന്നനും ആദരാഞ്ജലികൾ അർപ്പിച്ചു.