കെഎന്‍ഇഎഫ് സംസ്ഥാന സമ്മേളനം കോട്ടയത്ത്
Monday, May 5, 2025 5:05 AM IST
കോട്ടയം: കേരള ന്യൂസ്പേപ്പര്‍ എംപ്ലോയീസ് ഫെഡറേഷന് 21-ാം സംസ്ഥാന സമ്മേളനം ഈ മാസം അവസാനം കോട്ടയത്ത് നടക്കും. മൂന്നു ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തില്‍ ട്രേഡ് യൂണിയന് സമ്മേളനം, മാധ്യമസെമിനാര്‍, പൊതുസമ്മേളനം, പ്രതിനിധി സമ്മേളനം എന്നിവ നടക്കും. സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ക്കായി പ്രസ്ക്ലബില്‍ ചേര്‍ന്ന സ്വാഗതസംഘം രൂപീകരണയോഗം ജോബ് മൈക്കിള്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ വി.എസ്. ജോണ്സണ് അധ്യക്ഷത വഹിച്ചു.
തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍, കെഎന്‍ഇഎഫ് ജനറല്‍ സെക്രട്ടറി ജയ്സണ്‍ മാത്യു, പ്രസ് ക്ലബ് സെക്രട്ടറി ജോബിന് സെബാസ്റ്റ്യന്‍, എന്‍ജെപിയു ജില്ലാ പ്രസിഡന്റ് കെ. ദ്വാരകനാഥ്, കെഎന്‍ഇഎഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ആര്. രാധാകൃഷ്ണന്, ജില്ലാ പ്രസിഡന്റ് ജയകുമാര്‍ തിരുനക്കര, സെക്രട്ടറി കോര സി. കുന്നുംപുറം, ബിജു ആർ. തുടങ്ങിയവര്‍ പ്രസംഗിച്ചു.
മന്ത്രി വി.എന്‍. വാസവന്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ, ബിന്‍സി സെബാസ്റ്റ്യന്‍ എന്നിവര്‍ രക്ഷാധികാരികളായും സിപിഎം ജില്ലാ സെക്രട്ടറി ടി.ആര്. രഘുനാഥന് ചെയര്‍മാനായും സംസ്ഥാന പ്രസിഡന്റ് വി.എസ്. ജോണ്സണ് (വര്‍ക്കിംഗ് ചെയര്മാന്), ജനറല്‍ സെക്രട്ടറി ജയ്സണ്‍ മാത്യു(അഡൈ്വസറി ചെയര്മാന്), ജയകുമാര്‍ തിരുനക്കര (ജനറല്‍ കണ്‍വീനര്‍), കോര സി. കുന്നുംപുറം(സെക്രട്ടറി), ജയിംസ്കുട്ടി ജേക്കബ് (കണ്‍വീനര്‍) എന്നിവരടങ്ങുന്ന 51 അംഗ സ്വാഗത സംഘം രൂപീകരിച്ചു.