ഹൃദയ ശസ്ത്രക്രിയയിലെ ലാംപൂണ്‍ സാങ്കേതികവിദ്യ കാരിത്താസില്‍
Sunday, May 4, 2025 1:30 AM IST
കോട്ടയം: ഇലക്ട്രോകാറ്ററി സഹായത്താല്‍ ലാം പൂണ് വിദ്യയിലൂടെ ഹൃദയം തുറക്കാതെ കാരിത്താസ് ആശുപത്രിയില്‍ വാല്‍വ് മാറ്റിവയ്ക്കല്‍ നടത്തി.
74 കാരനായ രോഗി 14 വര്‍ഷം മുന്‍പ് വാല്‍വ് ശസ്ത്രക്രിയയും ബൈപാസ് സര്‍ജറിയും നടത്തിയിരുന്നു. അടുത്തയിടെ മാറ്റിവച്ച വാല്‍വിനു തകരാറുകളുണ്ടായെങ്കിലും ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറിക്ക് അപകടസാധ്യത കൂടുതലായിരുന്നു.
ഹൃദയം തുറക്കാതെ കാലിലെ രക്തക്കുഴലിലൂടെ രണ്ട് മില്ലീമീറ്റര്‍ വ്യാസമുള്ള സുഷിരത്തിലൂടെ വൈദ്യുതി ഉപയോഗിച്ച് തകരാറിലായ വാല്‍വ് രണ്ടായി വിഭജിച്ച് ഉള്ളില്‍ പുതിയ വാല്‍വ് പിടിപ്പിക്കുകയെന്ന മാര്‍ഗമാണ് അവലംബിച്ചത്. മൂന്നാം ദിവസം രോഗി ആശുപത്രി വിട്ടു.
ഹൃദയാരോഗ്യ പരിചരണത്തില്‍ നൂതന വിദ്യകള്‍ രോഗികള്‍ക്ക് എത്തിച്ചുനല്‍കാനുള്ള കാരിത്താസ് ആശുപത്രിയുടെ പ്രതിബദ്ധതയാണ് ഇത് സൂചിപ്പിക്കുന്നതെന്നു ഡയറക്ടര്‍ റവ.ഡോ. ബിനു കുന്നത്ത് അഭിപ്രായപ്പെട്ടു.
ഡോ. ദീപക് ഡേവിഡ്സണ്, ഡോ. ജോണി ജോസഫ്, ഡോ. രാജേഷ് രാമന്‍കുട്ടി, ഡോ. നിഷ പട്ടാനി, ഡോ. വിഷ്ണു എസ്. എന്നിവരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടന്നത്. ഡോ. പ്രദീപ്, ഡോ. ആന്റണി ജേക്കബ്, ഡോ. നീതു പിള്ള എന്നിവരും ഒപ്പമുണ്ടായിരുന്നു.